കാർത്തിക് ആര്യനും കിയാര അദ്വാനിയും അഭിനയിച്ച് അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘സത്യപ്രേം കി കഥ’ ബോക്സ് ഓഫീസിൽ 100 കോടി പിന്നിട്ടു. ജൂൺ 29ന് തീയേറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് 12 ദിവസം പിന്നിട്ടപ്പോഴാണ് ഇത്രയും കളക്ഷൻ നേടിയത്.
സമീർ വിദ്വാൻസ് സംവിധാനം ചെയ്ത ഈ മ്യൂസിക്കൽ ലവ് സ്റ്റോറിയിൽ സുപ്രിയ പഥക് കപൂർ, രാജ്പാൽ യാദവ്, ഗജരാജ് റാവു, ശിഖ തൽസാനിയ, നിർമിതേ സാവന്ത് എന്നിവരും അഭിനയിക്കുന്നു. സാജിദ് നദിയാദ്വാല, ഷരീൻ മന്ത്രി കേഡിയ, കിഷോർ അറോറ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഭൂൽ ഭുലയ്യ 2 ന് ശേഷം കാർത്തിക്കുമായുള്ള കിയാരയുടെ പുനഃസമാഗമത്തെ ഈ ചിത്രം അടയാളപ്പെടുത്തുന്നു .