കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ധിഷണശാലിയായ നേതാവായിരുന്നു ഉമ്മൻചാണ്ടി. ജനകീയ മുഖ്യമന്ത്രി എന്ന നിലയിൽ പ്രവർത്തനം നടത്തിയതിന് തെളിവായിരുന്നു മുഖ്യമന്ത്രിയുടെ ജന സമ്പർക്ക പരിപാടികളുടെ വിജയം. തുടർച്ചയായി ഒരേ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധികീകരിക്കുന്നത് തന്നെ ജനസ്വാധീനത്തിന്റെ ഉദാഹരണമാണ്. ഉമ്മൻചാണ്ടിയുടെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ പൊതു മണ്ഡലത്തിനു നഷ്ടമാണെന്നും കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് കമ്മിറ്റി ഇറക്കിയ വാർത്താകുറുപ്പിൽ അറിയിച്ചു..
More News
-
ക്രിസ്മസ് ആഘോഷം വിലാപമായി മാറി: വിമാനം ചിമ്മിനിയിൽ ഇടിച്ച് മൊബൈൽ കടയിൽ വീണു; ഒരേ കുടുംബത്തിലെ 10 പേർക്ക് ദാരുണാന്ത്യം
ബ്രസീലിലെ ഗ്രാമഡോ നഗരത്തിലുണ്ടായ വിമാനാപകടത്തിൽ ഒരു കുടുംബത്തിലെ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. തകർന്ന വിമാനം ആദ്യം ഒരു വീടിൻ്റെ... -
നക്ഷത്ര ഫലം (23-12-2024 തിങ്കള്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത.... -
53 വർഷത്തിന് ശേഷം പാക്കിസ്താന് സൈന്യം ബംഗ്ലാദേശിലേക്ക് മടങ്ങുന്നു; ഇനി ബംഗ്ലാദേശ് സൈന്യത്തിന് പാക്കിസ്താന് പരിശീലനം നൽകും; ഇന്ത്യയുടെ ആശങ്ക വർധിച്ചു
1971-ൽ കിഴക്കൻ പാക്കിസ്താനില്‍ നിന്ന് തുരത്തിയ പാക് സൈന്യം 53 വർഷത്തിന് ശേഷം ബംഗ്ലാദേശിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ...