സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് യുഎഇയിൽ ശമ്പളത്തോടുകൂടിയ പഠന അവധി

അബുദാബി: യു.എ.ഇ നിയമമനുസരിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പ്രതിവർഷം 10 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ട്.

യുഎഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, കമ്പനിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് മാത്രമേ 10 ദിവസത്തെ ശമ്പളത്തോടെയുള്ള പഠന അവധി ബാധകമാകൂ. കൂടാതെ, യുഎഇയുടെ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽ മാത്രമേ ജീവനക്കാരൻ എൻറോൾ ചെയ്യാവൂ എന്ന നിബന്ധനയുമുണ്ട്.

കൂടാതെ, കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ ജീവനക്കാരന് ശമ്പളത്തോടെയുള്ള മരണാനന്തര അവധിയും എടുക്കാം. വനിതാ ജീവനക്കാർക്ക് 60 ദിവസത്തെ പ്രസവാവധി എടുക്കാം, അതിൽ 45 ദിവസം പൂർണ്ണ വേതനവും 15 ദിവസം പകുതി ശമ്പളവും ലഭിക്കും.

എന്നാല്‍, ഗർഭധാരണത്തിന്റെയോ പ്രസവത്തിന്റെയോ ഫലമായി എന്തെങ്കിലും സങ്കീർണതകൾ നേരിടുകയാണെങ്കിൽ, വനിതാ ജീവനക്കാർക്ക് 45 ദിവസത്തെ ശമ്പളമില്ലാത്ത അവധി ലഭിക്കും.

 

 

 

Print Friendly, PDF & Email

Leave a Comment

More News