തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് സംസ്ഥാന ഒദ്യോഗിക ബഹുമതികള്‍ ഉണ്ടാകില്ല. സര്‍ക്കാരിന്റെ ഓദ്യോഗിക ബഹുമതികള്‍ ഉണ്ടാകരുതെന്നായിരുന്നു അപ്പയുടെ അവസാന ആഗ്രഹമെന്ന് അദ്ദേഹത്തിന്റെ
മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് പോകുംമുമ്പ് ഭാര്യ മറിയാമ്മയോട് ഇക്കാര്യം അറിയിച്ചിരുന്നു. അച്ഛന്റെ അവസാന ആഗ്രഹമായിരുന്നു അത്. അത് നിറവേറ്റണം. അതേക്കുറിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍
പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, മതപരമായ ചടങ്ങുകള്‍ മതിയെന്നും ഓദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചിരുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞു.