ഇന്നത്തെ രാശിഫലം (2023 ജൂലൈ 23 ഞായര്‍)

ചിങ്ങം: എല്ലാ നിലക്കും ഒരു ഇടത്തരം ദിവസമായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും അസാധാരണമായി ഒന്നും ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ നിങ്ങളോടൊപ്പം നിൽക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നേട്ടമാകും. ജോലിയില്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണം.

കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയാനും ഇന്ന് നിങ്ങൾക്ക് അവസരമുണ്ടാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. ഇന്ന് നിങ്ങളുടെ മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ യാത്ര ആഹ്ലാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവക്കുക.

തുലാം: ഇന്ന് അത്ര നല്ലദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അരോഗ്യം പ്രശ്‌നമാകാന്‍ സാധ്യത അത് അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഈ ദിവസം.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തരായിരിക്കും.

ധനു: ആത്മവിശ്വാസവും സൗഹാര്‍ദ മനോഭാവവും ഉള്ള ധനുരാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്‍റെ ദിവസമായിരിക്കും. മാതാപിതാക്കളുടെ ഭാഗത്ത് നിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നിങ്ങൾ നേടും. ഒരു വ്യവസായ പ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ നിങ്ങളുടെ കൂടിക്കാഴ്‌ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യ സംരംഭത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞേക്കാം. മറ്റുള്ളവരോട് നിങ്ങള്‍ അധിക സഹായ മനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍നിന്നും പ്രശംസ നേടും. എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും. സമൂഹത്തിലെ നിങ്ങളുടെ നില ഉയരുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.

മകരം: ഇന്ന് നിങ്ങള്‍ക്ക് മറ്റൊരു സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തല്‍പരരായവര്‍ക്ക് നല്ല ദിവസമായിരിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും നിങ്ങള്‍ പരിക്ഷീണനാകും.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് മനസുനിറയെ ചിന്തകളായിരിക്കും. ആ ചിന്തകള്‍ നിങ്ങളെ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരുകയും നിങ്ങള്‍തന്നെ സ്വയം ശാന്തനാകുകയും അമിതമായി ചിന്തിക്കുന്നത് നിര്‍ത്തുകയും ചെയ്യുന്നതോടെ നിങ്ങള്‍ക്ക് മനഃസുഖം കിട്ടും. നിയമവിരുദ്ധ പ്രവൃത്തികളില്‍ നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യത ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കുക.

മീനം: വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുക. സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും വിരുന്നുകളും പരമാവധി ആസ്വദിക്കുക.

മേടം: ഇന്ന് നിങ്ങള്‍ പരോപകാരം ചെയ്യും. ചിലര്‍ക്ക് താങ്കളുടെ ഈ ദീനാനുകമ്പ ഒരു വിഡ്ഢിത്തമായി തോന്നിയേക്കാം. എന്നാല്‍ ഇത് ചില കുഴപ്പം പിടിച്ച സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങളെ സഹായിക്കും. മാത്രമല്ല ഇന്ന് നിങ്ങള്‍ക്ക് ഏറെ മനഃസമാധാനവും അത് നല്‍കും. മനസിന്‍റെ പ്രസന്നഭാവം കൊണ്ടുണ്ടാകാവുന്ന നേട്ടം നിങ്ങള്‍ കൈവരിക്കും.

ഇടവം: നിങ്ങള്‍ ഒരു പ്രഭാഷകനോ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നയാളോ ആണെങ്കില്‍ ഇന്ന് സദസുകളെ ആക‍ർഷണവലയത്തില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒരു നേരിട്ടുള്ള സംഭാഷണത്തില്‍ പോലും ശ്രോതാവിനെ വിസ്‌മയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. നിങ്ങളൊരു വിദ്യാര്‍ഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങളുള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. കഠിനാധ്വാനം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും നിങ്ങളുടെ മുന്നേറ്റം തടയപ്പെടുന്നില്ല.

മിഥുനം: വൈകാരികമായി നിങ്ങളെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. മദ്യവും മറ്റ് ലഹരിപദാര്‍ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്‌ടപ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. കുടുംബാംഗങ്ങളുമായി തർക്കത്തിലേർപ്പെടുന്നത് ഒഴിവാക്കുക.

കര്‍ക്കടകം: സന്തോഷത്തിന്‍റെ ദിവസമാണ് ഇന്ന്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും ഇന്ന് നിങ്ങളെ അമിതാഹ്ലാദവാനാക്കും. നിങ്ങളുമായി മത്സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ ഇന്ന് നിങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര ഇന്ന് നിങ്ങളുടെ സന്തോഷത്തിന്‍റെ ആക്കം കൂട്ടും സാമൂഹ്യപദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം

Print Friendly, PDF & Email

Leave a Comment

More News