ഹൈദരാബാദ് നഗരത്തിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജോലിക്കെത്തിയവരാണ്.
ജിദ്ദ: മാന്യമായ ജോലിയും നല്ല ശമ്പളവും നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് സൗദിയിലേക്ക് അയച്ച അഞ്ച് ഇന്ത്യൻ യുവതികളെ രക്ഷപ്പെടുത്തി നാട്ടിലേക്ക് തിരിച്ചയച്ചു.
ഹൈദരാബാദ് നഗരത്തിൽ നിന്നുള്ള സ്ത്രീകൾ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് എത്തിയവരായിരുന്നു. എന്നാൽ, ഇന്ത്യയിലെ ഇടനിലക്കാർ നൽകിയ ഉറപ്പിന് വിരുദ്ധമായ തൊഴിൽ സാഹചര്യങ്ങളും ശമ്പളവുമായിരുന്നു സൗദിയിലെത്തിയപ്പോള്‍ അവര്‍ക്ക് ലഭിച്ചത്. കൂടാതെ, കൃത്യതയില്ലാത്ത ജോലി സമയത്തിന് പുറമേ വേതനം നൽകുന്നില്ലെന്നും ഇവരിൽ ചിലർ ആരോപിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയെ സമീപിച്ച സ്ത്രീകൾക്ക് റിയാദിലും ദമാമിലും അഭയം നൽകി.
എക്സിറ്റ് നടപടിക്രമങ്ങളെക്കുറിച്ച് അറിയാതെ, രാജ്യം വിടാന്‍ നിര്‍ബ്ബന്ധിതരായ ഇവര്‍ നിരാശയിലാണ്. നിയമപരമായ നടപടിക്രമങ്ങൾ കാരണം എക്സിറ്റ് വിസ നേടുന്നത് എളുപ്പമല്ലെന്ന് എംബസി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ദമാമിലെ പ്രമുഖ ഇന്ത്യൻ വനിതാ ആക്ടിവിസ്റ്റും എംബസി വളണ്ടിയറുമായ മഞ്ജുളത മണിക്കുട്ടനാണ് ദുരിതത്തിലായ സ്ത്രീ തൊഴിലാളികള്‍ക്ക് ആശ്വാസമായെത്തിയത്.
“ഞങ്ങൾ വളരെ വേദനാജനകമായ അനുഭവങ്ങളിലൂടെയായിരുന്നു കടന്നുപോയത്. എംബസിയിൽ എത്തുന്നതുവരെ
ഒരു പേടിസ്വപ്നം പോലെയായിരുന്നു. ഞങ്ങള്‍ക്ക് പുതുജീവന്‍ കിട്ടിയ പോലെയായി,” വിമാനത്തിൽ കയറുന്നതിന് മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള 50 കാരിയായ ഫിർദോസ് ജഹാൻ പറഞ്ഞു.
ജഹാനും മടങ്ങിപ്പോയ മറ്റ് സ്ത്രീകളും എംബസി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. മഞ്ജുളതയെയും അവർ പ്രശംസിച്ചു.