ഹൈന്ദവ ദൈവങ്ങളേയും, വിശ്വാസങ്ങളേയും അവഹേളിച്ച സ്പീക്കർ എ. എൻ ഷംസീറിന്റെ പരാമർശങ്ങൾ അപലപനീയം: മന്ത്ര

കാലിഫോർണിയ: ഹിന്ദുക്കളുടെ ആരാധനാമൂർത്തിയായ ഗണപതി ഭഗവാനെ അവഹേളിക്കുകയും, ഹൈന്ദവ പുരാണങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയിൽ സ്പീക്കർ എ. എൻ ഷംസീർ നടത്തിയ പരാമർശങ്ങൾ കേരളത്തിലെ മാത്രമല്ല ലോകത്താകമാനമുള്ള ഹിന്ദു സമൂഹത്തിനു തന്നെ അപമാനകരമാണെന്നു മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്).

ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയുടെ ഇതുപോലെയുള്ള പ്രസ്താവനകളും പെരുമാറ്റങ്ങളും അങ്ങേയറ്റം ദുഃഖകരവും, അദ്ദേഹം പ്രതിനിധീകരിക്കുന്ന സ്‌പീക്കർ പദവിക്ക് നിരക്കാത്തതുമാണെന്നും മന്ത്രയുടെ എക്സിക്യൂട്ടീവ് ബോർഡ് അഭിപ്രായപ്പെട്ടു. ആധുനിക ശാസ്ത്രങ്ങളിൽ കൂടി മാനവരാശി വളർന്നു കൊണ്ടിരിക്കുമ്പോഴും ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനമെന്നത് സനാതന ധർമത്തിൽ അധിഷ്ഠിതമായ ലോകമാകെ അംഗീകരിച്ച ഉദാത്തമായ സംസ്കാരമാണ്. ആ സംസ്കാരത്തേയും ബന്ധപെട്ട അനുഷ്ഠാനങ്ങളെയും തകർക്കുവാനുള്ള ഇതുപോലെയുള്ള ബോധപൂർവമായ ശ്രമങ്ങളെ, ഹൈന്ദവ സമൂഹം ഒറ്റകെട്ടായി നിന്ന് എതിർത്ത് തോല്പിക്കുമെന്നും, സ്പീക്കർ ഹിന്ദു സമൂഹത്തോട് മാപ്പു പറയുവാൻ തയ്യാറാവണമെന്നും മന്ത്രയുടെ പ്രസിഡന്റ് ശ്യാം ശങ്കർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News