ഹൂസ്റ്റൺ: നോർത്തമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് 39 – മത് പി.സി.എൻ.എ. കെ പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു.
പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള കോൺഫ്രൻസ് പ്രയർ ലൈൻ ഉത്ഘാടനം ജൂലൈ 27 വ്യാഴാഴ്ച വൈകിട്ട് ഏഴു മുതൽ എട്ടുവരെ [സെൻട്രൽ ടൈം] ഉണ്ടായിരിക്കുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി. വി മാമ്മൻ, പി കെ തോമസ് എന്നിവർ അറിയിച്ചു.
എല്ലാ വ്യാഴാഴ്ചകളിലും സെൻട്രൽ സമയം 7 മണിക്ക് 727 – 731 – 4930 എന്ന നമ്പരിലായിരിക്കും പ്രയർ ലൈൻ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പ്രയർ ലൈനിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ പി വി മാമ്മൻ (586) 549-7746, പി.കെ തോമസ് (832) 428 – 7645 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ 39-മത് ദേശീയ കോൺഫറൻസ് 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്.