കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന ഒമാൻ എയർ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം തിരിച്ചിറക്കി

കരിപ്പൂര്‍: മസ്‌കറ്റിലേക്ക് പോവുകയായിരുന്ന ഒമാൻ എയർ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

രാവിലെ 9.15ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 169 പേരുമായി പുറപ്പെട്ട ഡബ്ല്യുവൈ 298 എന്ന വിമാനം സാങ്കേതിക തകരാർ മൂലം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം സുരക്ഷിതമായി ലാൻഡ് ചെയ്തതായി കോഴിക്കോട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

“ഇത് ഒരു സാധാരണ ലാൻഡിംഗ് ആയിരുന്നു, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു,” ഒരു എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ധനം കത്തിക്കാനും ലാൻഡിംഗിന് മുമ്പ് ഭാരം കുറയ്ക്കാനും വിമാനം രണ്ട് മണിക്കൂറിലധികം വിമാനത്താവളത്തിന് ചുറ്റും കറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News