ഫിലഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാ ഫോറം ട്രൈസ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നു.
ഫിലഡല്‍ഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം കര്‍ഷക രത്നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്ത് ഉല്പാദനം മുതല്‍ വിളവെടുപ്പു വരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിര്‍ണ്ണയം നടത്തുന്നത്.
കര്‍ഷകരത്നം അവാര്‍ഡ് ജേതാവിന് ഗ്രാന്റ് സ്‌പോണ്‍സര്‍ തോമസ് പോള്‍ (റിയല്‍റ്റി ഡയമണ്ട് ബ്രോക്കര്‍) നല്‍കുന്ന ട്രോഫിയും
ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. കൂടാതെ, മത്സരാര്‍ത്ഥികളെല്ലാവരേയും സ്റ്റേജില്‍ ആദരിക്കുകയും ചെയ്യും.
മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ വാട്‌സ്ആപ്പില്‍ (267 -825-5183) അല്ലെങ്കില്‍ tpaul.phila@gmail.com ഇമെയില്‍ വിലാസത്തിലോ അയച്ചു തരുക. തെരഞ്ഞെടുക്കപ്പെടുന്ന അടുക്കളതോട്ടങ്ങള്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജഡ്ജിംഗ് പാനല്‍ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 5ാം തീയതിക്കുള്ളില്‍ വീഡിയോകള്‍ അയക്കണം.
സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് (608 Welsh Road, Philadelphia, PA 19115) ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണി മുതല്‍ രാത്രി 10:00 മണി വരെയാണ് ആഘോഷം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് പോള്‍ (കോഓര്‍ഡിനേറ്റര്‍) 2675 825 5183, ഫീലിപ്പോസ് ചെറിയാന്‍ 215 605 7310, മോഡി ജേക്കബ് 215 667 0801,സുരേഷ് നായര്‍ 267 515 8375 (ചെയര്‍മാന്‍), അഭിലാഷ് ജോണ്‍ (ജനറല്‍ സെക്രട്ടറി) 267 701 3623, സുമോദ് നെല്ലിക്കാല (ടഷറര്‍) 267 322 8527.