ബല്ലിയ: അടുത്തിടെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പാക്കിസ്താനിലേക്ക് പോയ യുവതിയുടെ ഭർത്താവിന്റെ ഗ്രാമം പോലീസ് സന്ദർശിച്ച് “പ്രാഥമിക അന്വേഷണം” നടത്തിയതായി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അഞ്ജു ഇസ്ലാം മതം സ്വീകരിക്കുകയും സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിക്കുകയും ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച ജില്ലയിലെ ഖരഗ്പുര ഗ്രാമം സന്ദർശിച്ചത്.
“പൊലീസ് തിങ്കളാഴ്ച ഖരഗ്പുര ഗ്രാമത്തിലെത്തി അരവിന്ദിനെ (സ്ത്രീയുടെ ഇന്ത്യൻ ഭർത്താവ്) സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി. 2014ൽ തന്റെ ഭാര്യാസഹോദരൻ അനൂപിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അഞ്ജുവും അരവിന്ദും ഒരിക്കൽ മാത്രമാണ് ഗ്രാമത്തിൽ എത്തിയിരുന്നത്,” ഉത്തർപ്രദേശിലെ ബല്ലിയയിലെ റസ്ദയിലെ സർക്കിൾ ഓഫീസർ (സിഒ) മുഹമ്മദ് ഫഹീം ഖുറേഷി ചൊവ്വാഴ്ച പറഞ്ഞു.
നസ്റുല്ലയുടെയും അഞ്ജുവിന്റെയും വിവാഹം ക്രമീകരിച്ചുവെന്നും യുവതി ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ശരിയായ നിക്കാഹ് നടത്തിയെന്നും പാക്കിസ്താനിലെ അപ്പർ ദിർ ജില്ലയിലെ മൊഹറർ സിറ്റി പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തോട് പറഞ്ഞു. മറ്റൊരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വിവാഹം സ്ഥിരീകരിച്ചു, ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് അഞ്ജുവിന് ഫാത്തിമ എന്ന് പേരിട്ടതെന്ന് പറഞ്ഞു.
രാജസ്ഥാനിലെ അൽവാർ ജില്ലയിൽ താമസിച്ചിരുന്ന അഞ്ജു, ഇപ്പോൾ ഫാത്തിമ, 2019-ലാണ് പാക്കിസ്താനിലെ നസ്റുല്ലയുമായി ഫേസ്ബുക്കിൽ ചങ്ങാത്തത്തിലായത്. പാക് ഗോത്രവർഗക്കാരായ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അപ്പർ ദിർ ജില്ലയിലേക്ക് സാധുതയുള്ള പാക്കിസ്താന് വിസയിലാണ് അവർ യാത്ര ചെയ്തത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന കഴിഞ്ഞ വ്യാഴാഴ്ച വീടുവിട്ടിറങ്ങിയെങ്കിലും പിന്നീട് പാക്കിസ്താനിലാണെന്ന് വീട്ടുകാരെ അറിയിച്ചു.
അഞ്ജു തന്നെ സന്ദർശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഞങ്ങൾക്ക് വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും നസ്റുല്ല നേരത്തെ പറഞ്ഞിരുന്നു. വിസ കാലാവധി കഴിഞ്ഞാൽ ഓഗസ്റ്റ് 20-ന് അവൾ നാട്ടിലേക്ക് മടങ്ങുമെന്നും നസ്റുല്ല പറഞ്ഞു.
അരവിന്ദ് ബല്ലിയ ഗ്രാമത്തിൽ നിന്നുള്ളതാണ്. മാതാപിതാക്കൾ രണ്ടുപേരും മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അമ്മായി സുഭാവതി മാധ്യമപ്രവർത്തകരെ അറിയിച്ചു. അരവിന്ദിന്റെ പിതാവിന് അഞ്ച് സഹോദരന്മാരുണ്ടായിരുന്നു. അവരിൽ രണ്ട് പേർ മരിച്ചു, ബാക്കിയുള്ളവർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്യുന്നു. സുഭാവതി ഇപ്പോൾ ഖരഗ്പുരയിൽ മകൻ കുനാലിനോടൊപ്പമാണ് താമസിക്കുന്നത്.
അരവിന്ദും അഞ്ജുവും 2007ൽ രാജസ്ഥാനിലെ ഭിവാഡിയിൽ വെച്ചാണ് വിവാഹിതരായതെന്നും, 2014ൽ അനൂപിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മാത്രമാണ് അഞ്ജു ഖരഗ്പുരയിലുള്ള തന്റെ ഭർത്തൃവീട്ടിൽ എത്തിയതെന്നും സുഭാവതി പറഞ്ഞു.
താൻ അഞ്ജുവിനോട് സാരിച്ചിട്ടില്ലെന്നും എന്നാൽ അവൾ പാക്കിസ്താനിലേക്ക് പോകുന്നുവെന്ന വാർത്ത കുടുംബത്തെയും ഗ്രാമവാസികളെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അഞ്ജുവിനെ കണ്ട സമയം “അവൾക്ക് അത്തരമൊരു നടപടി സ്വീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല” എന്ന് കുനാൽ ഓർത്തെടുത്തു പറഞ്ഞു.
അഞ്ജുവിന് ഒരു തെറ്റ് പറ്റിയെന്ന് പ്രദേശവാസിയായ ചന്ദ്രൻ പറഞ്ഞു. മറ്റൊരു ഗ്രാമവാസിയായ അരവിന്ദ് പറഞ്ഞത് തന്റെ ഗ്രാമം തെറ്റായ കാരണങ്ങളാൽ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത് സങ്കടകരമാണെന്നാണ്.
Video: Indian girl #Anju with her Pakistani friend Nasrullah Khan in his home district Dir pic.twitter.com/jJJaCmxq1U
— Naimat Khan (@NKMalazai) July 25, 2023