ആകാശവാണി മംഗലാപുരം ഡെപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാർ വിരമിക്കുന്നു. തിരുവനന്തപുരം നിലയത്തിൽ 1989ൽ എൻജിനീയറിംഗ് അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ച അശോക് കുമാർ മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിനുശേഷം ജൂലൈ 31നാണ് വിരമിക്കുന്നത്. കേരളത്തിനു വെളിയിൽ അരുണാചൽ പ്രദേശിലെ ഈറ്റാനഗർ, കർണ്ണാടകയിലെ റയിച്ചൂർ, മംഗലാപുരം നിലയങ്ങളിലും തൃശ്ശൂർ, കോഴിക്കോട് നിലയങ്ങളിലുമായി എൻജിനീയറിങ്ങ് അസിസ്റ്റൻറ്, സീനിയർ എൻജിനീയറിങ്ങ് അസിസ്റ്റൻറ്, അസിസ്റ്റൻറ് എഞ്ചിനീയർ, അസിസ്റ്റൻറ് ഡയറക്ടറർ, എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരം, ബ്രഹ്മവാർ, ശൃംഗേരി എന്നീ നിലയങ്ങളുടെ ഹെഡ് ഓഫ് എൻജിനീയറിങ്ങും ഹെഡ് ഓഫ് അഡ്മിനിസ്ട്രേഷനും കൂടി ആയിരുന്നു.
ത്യശ്ശൂർ മരത്താക്കര ശ്രീനിലയത്തിലെ പ്രൊഫ. കെ. കെ. ഭാസ്കരൻ(Late), പ്രഭാമണി(Late) എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ ചാന്ദ്നി. മകൻ അക്ഷയ് ടാറ്റ ഇലക്സിയിൽ സീനിയർ എൻജിനീയറും മകൾ അനുശ്രീ എം. എ(ഇംഗ്ലീഷ്) ബിരുദധാരിയുമാണ്.
ഒരു ഗായകൻ കൂടിയാണ് അശോക്. ഗസൽ ഗായകൻ ഉമ്പായിയെകുറിച്ചുള്ള ‘അറബിക്കടലിൻറെ ഗസൽ നിലാവ്’ എന്ന മ്യൂസിക്കൽ ഡോക്യുമെന്ററിയിൽ ‘കടത്തുതോണിയിലെ പ്രണയദ്വീപ്’ എന്ന ഗസൽ ആലപിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്‌കൂളായ നമ്പൂതിരി വിദ്യാലയത്തിൻറെ ഡോക്യുമെൻറെറി, ‘ജ്ഞാനസാരഥി’ യുടെ നരേറ്ററാണ്. നിലവിൽ, ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിൽ അംഗമായും പ്രവർത്തിച്ചുവരുന്നു.