ബെയ്ജിംഗ്: ചൈനയിൽ ഒരു മാസമായി കാണാതായ വിദേശകാര്യ മന്ത്രി ക്വിൻ ഗെംഗിനെ സ്ഥാനത്തുനിന്ന് നീക്കി. 2022 ഡിസംബറിലാണ് ക്വിൻ ഗെങ് ചൈനയുടെ വിദേശകാര്യ മന്ത്രിയായത്. 10 വർഷമായി വിദേശകാര്യ മന്ത്രിയായിരുന്ന വാങ് യിയെ മാറ്റിയാണ് ഗെങ് ചുമതലയേറ്റത്. ജൂൺ 25 മുതൽ അദ്ദേഹത്തെ പൊതുസ്ഥലങ്ങളിൽ കാണാനില്ലായിരുന്നു.
പ്രസിഡന്റ് ഷി ജിൻപിംഗ് ഉടൻ തന്നെ മാ ഷാക്സുവിനെ പുതിയ വിദേശകാര്യ മന്ത്രിയാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിലവിൽ മുതിർന്ന നയതന്ത്രജ്ഞനായ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ രണ്ടാം സ്ഥാനത്താണ്. ചൈനയുടെ വിദേശകാര്യ മന്ത്രി ക്വിൻ ഗെങ് ജൂലൈ 4 ന് യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസഫ് ബോറെലുമായി കൂടിക്കാഴ്ച നടത്താനിരുന്നെങ്കിലും യോഗം പെട്ടെന്ന് മാറ്റി. രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം ബോറെലിനെ അറിയിച്ചത്. യോഗം നീട്ടി വെയ്ക്കാനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല.