മലപ്പുറം: സർക്കാർ പ്രഖ്യാപിച്ച 97 താൽകാലിക ബാച്ചുകൾ പ്രതിസന്ധിക്ക് പരിഹാരമല്ലെന്നും ആവശ്യമായ സ്ഥിരംബാച്ചുകൾ അനുവദിക്കുന്നവിധം മലബാർ സ്പെഷൽ പാക്കേജ് നടപ്പിലാക്കണമെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറത്തും മലബാറിലും പ്ലസ് വൺ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് ചിലർ പ്രതിസന്ധി ഉന്നയിക്കുന്നതെന്നുമാണ് ദേശാഭിമാനിയും ഇടതുപക്ഷവും എസ് എഫ് ഐ യും ഇതുവരെ പ്രചരിപ്പിച്ചിരുന്നത്. ആ ഇടതുപ്രചാരണം വ്യാജമായിരുന്നുവെന്നാണ് സർക്കാരിപ്പോൾ പ്രഖ്യാപിച്ച താൽക്കാലിക ബാച്ചുകൾ വ്യക്തമാക്കുന്നത്. നിലവിൽ അനുവദിച്ച 97 താൽക്കാലിക ബാച്ചുകൾകൊണ്ടും പരിഹരിക്കുന്നതിനേക്കാൾ കുട്ടികളാണ് സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്. അതിനാൽ ഈ യാഥാർഥ്യം ഉൾക്കൊണ്ട് അടുത്ത ബജറ്റിൽ സ്ഥിരംപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനൽ സെക്രട്ടറി കെ വി സഫീർഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ഖാദർ അങ്ങാടിപ്പുറം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.