കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് 9-ാം സ്മൃതിദിനമായ ഇന്ന് ജൂലൈ 26-ന് രാവിലെ ഉമ്മൻചാണ്ടിയുടെ അന്ത്യവിശ്രമസ്ഥലമായ പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ കുര്‍ബാനയും ഖബറിടത്തില്‍ ധൂപപ്രാർഥനയും നടത്തി.
കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറോസിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങ്. കുന്നംകുളം ഭദ്രാസനാധിപതി ഗീവർഗീസ് മാർ യൂലിയോസ്, പള്ളി വികാരി വർഗീസ് തുടങ്ങി നിരവധി വൈദികർ ചടങ്ങിൽ പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ അച്ചു ഉമ്മൻ എന്നിവർ കുർബാനയിലും പ്രാർത്ഥനയിലും പങ്കെടുത്തു.
ഒന്‍പതാം ഓര്‍മ്മ ദിനമായ ഇന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ നിരവധി ആളുകളാണ് എത്തിയത്. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയും, ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ ദുഃഖാര്‍ദ്രരായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ അടക്കമുള്ളവരെ ബാവ ആശ്വസിപ്പിച്ചു. സഭയിലെ അഞ്ച് മെത്രാപ്പോലീത്തമാർക്കൊപ്പമാണ് ബാവ പുതുപ്പള്ളിയിലെ വീട്ടിലെത്തിയത്.
കഴിഞ്ഞ ദിവസവും യാക്കോബായ സഭയിലെ അഞ്ച് മെത്രാപ്പോലീത്തമാർ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിൽ ആയിരുന്നു തോമസ് പ്രഥമൻ ബാവ പ്രമുഖ നേതാക്കള്‍ പുതുപ്പള്ളി വീട്ടിലെത്തി.
കേന്ദ്രമന്ത്രി വി മുരളീധരൻ, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, നടൻ ജയറാം തുടങ്ങി നിരവധി പേർ ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം വലിയ പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ചാണ് എല്ലാവരും മടങ്ങിയത്.
ഉമ്മൻചാണ്ടിയുടെ മൃതദേഹം ജൂലൈ 20-നാണ് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ശവസംസ്‌കാരം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഖബറിടം സന്ദര്‍ശിക്കാന്‍ വന്‍ ജനത്തിരക്കാണ്. പള്ളിവളപ്പിലെ വൈദികരുടെ കബറിടത്തിന് സമീപമാണ് ഉമ്മൻചാണ്ടി അന്ത്യവിശ്രമം കൊള്ളുന്നത്.