ചിങ്ങം: ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കുകയും പ്രിയപ്പെട്ടവരുമായി നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. സുഹൃത്തുക്കളുമായി മനോഹരമായ ഒരു സ്ഥലത്തേക്ക് പോവാനുള്ള സാധ്യതയുമുണ്ട്. അവര്‍ നിങ്ങളുടെ അഭിവൃദ്ധിയില്‍ നിന്ന് പ്രയോജനം നേടും.
കന്നി: ആരോടും മധുരമായി സംസാരിക്കാൻ കഴിയും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. അവർ നിങ്ങളെ വളരെയധികം സ്‌നേഹിക്കും. നിങ്ങളുമായുള്ള സൗഹൃദം നന്നായി ആസ്വദിക്കുന്നവരാകും ചുറ്റുമുള്ളവർ.
തുലാം: സർഗ്ഗാത്മകതയുടെയും കലാപരമായ നിങ്ങളുടെ ചാതുര്യത്തിന്‍റെയും കാര്യത്തിൽ ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികൾക്ക് ഒരു പരിധിവരെ കണ്ടുപിടുത്തവും കൂടുതൽ ചിന്തയും ആവശ്യമായിരിക്കും.
വൃശ്ചികം: ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. പ്രശ്‌നങ്ങൾ നിങ്ങളെ വേട്ടയാടുന്നു. ആസ്വാദനത്തിനായി കുറച്ച് സമയം ചെലവഴിക്കാം. സമീപത്തുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നിങ്ങളിൽ തെറ്റിദ്ധാരണകൾ രൂപപ്പെട്ടേക്കാം.
ധനു: ഇന്ന് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തിക മേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം ഇന്ന് നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസ്സില്‍ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിങ്ങള്‍ യാത്ര പോകും. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരവും ഇന്ന് ഉണ്ടായേക്കും.
മകരം: കുടുംബത്തിന്‍റെയും മക്കളുടെയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ മനസ്സിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ്സ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസ്സും ഇതുവഴി ഉയരുകയും ചെയ്യും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെപ്പറ്റി ജാഗ്രത വേണം.
കുംഭം: എതിരാളികളുമായി ഇന്ന് വടംവലിയ്ക്ക് പോകാതിരിക്കുക. ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസിക സംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.
മീനം: അധാര്‍മ്മികവൃത്തികളില്‍ ഏര്‍പ്പെടുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. വാക്കും കോപവും നിയന്ത്രിക്കണം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ചികിത്സാചെലവുകള്‍ക്ക് സാധ്യതയുണ്ട്. പ്രതികൂല ചിന്തകള്‍ നിങ്ങളുടെ വ്യക്തി ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മേടം: പങ്കാളിയെ സന്തോഷിപ്പിക്കാൻ നിങ്ങൾ ഇന്ന് ശ്രമിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ഇന്ന് നിങ്ങൾ സമയം ചെലവഴിക്കും. ഇത് നിങ്ങളിൽ സന്തോഷം നിറയ്‌ക്കും. വൈകുന്നേരം നിങ്ങൾ പുറത്തുപോവുകയും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തേക്കാം.
ഇടവം: നിങ്ങളുടെ വികാരവിചാരങ്ങൾ അതിന്‍റെ പാരമ്യതയിലായിരിക്കും. ഇന്ന് ഒരാളോട് വൈകാരികമായി അടുപ്പം തോന്നാനിടയുണ്ട്. അവരുമായുള്ള കൂടിക്കാഴ്‌ചയിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീനവലയത്തിലായിരിക്കും.
മിഥുനം: ഹൃദയത്തോട് വളരെ ചേർന്നിരിക്കുന്ന കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങൾ ചെയ്യുന്നത്. ആവശ്യങ്ങളുള്ളവരെ കൈ അയച്ച് സഹായിക്കാൻ തീരുമാനിക്കും. നിങ്ങളുടെ ഈ മഹനീയമായ മനോഭാവം സമൂഹത്തിലുള്ള സ്ഥാനം ഉയർത്തുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും.
കര്‍ക്കടകം അഹിതമായ കാര്യങ്ങളെ ഇന്ന് അഭിമുഖീകരിക്കേണ്ടി വരും. ഇതിന്‍റെ ഫലമായി നിങ്ങൾക്ക് വിഷമമുണ്ടായേക്കാം. എന്തായാലും നിങ്ങളുടെ പ്രാഗത്ഭ്യം കൊണ്ട് ഇതിൽ നിന്നും പുറത്തുകടക്കാൻ സാധിക്കും. വിജയം അനായാസമായി നേടാൻ കഴിയുന്നതല്ല എന്ന കാര്യം മനസ്സിലാക്കുക. അതിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും.