സാൻഫ്രാൻസിസ്കോ : ജനഹൃദയങ്ങൾ കീഴടക്കിയ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എയുടെ (ഒഐസിസി യൂഎസ്‌എ) സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
ജൂലൈ 23 നു ഞായറാഴ്ച വൈകുന്നേരം വൈസ് പ്രസിഡണ്ട് തോമസ് പട്ടരുമഡിന്റെ ഭവനാങ്കണത്തിൽ കൂടിയ സമ്മേളനം സാൻഫ്രാൻസിസ്‌കോയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഉമ്മൻ ചാണ്ടി ചേർത്ത് പിടിച്ചവരും, ഉമ്മൻ ചാണ്ടിയെ ചേർത്ത് പിടിച്ചവരും പിടിച്ചവരുമായിരുന്നു പ്രസംഗകരിൽ ഭൂരിഭാഗവും.
സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി മൗനമാചരിച്ചു.
ചാപ്റ്റർ പ്രസിഡണ്ട് അനിൽ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. താൻ കെ എസ് യു പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന സമയം മുതൽ ഉമ്മൻ ചാണ്ടിയുമായുള്ള അടുത്ത ബന്ധം അനിൽ മാത്യു എടുത്തു പറഞ്ഞു.
ഒരു വിശുദ്ധനെ പോലെ പോലെ ജീവിച്ച, എല്ലാവരെയും ഒരുപോലെ സ്നേഹിച്ച് എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ പ്രതികരിച്ചിരുന്ന, യേശുക്രിസ്തുവിന്റെ
പാത പിന്തുടർന്ന ഒരു ജനനേതാവായിരുന്നു നമ്മോടു വിട പറഞ്ഞതെന്ന് പുതുപ്പള്ളി സ്വദേശി സ്വദേശി കൂടിയായ, ഉമ്മൻ ചാണ്ടിയെ അടുത്തറിഞ്ഞ റവ. ഫാ. തോമസ് മത്തായി (മനീഷ് അച്ചൻ) പറഞ്ഞു.
ചാപ്റ്റർ ഭാരവാഹികളായ വൈസ് പ്രസിഡന്റുമാരായ തോമസ് പട്ടർമഡ് , ബിനോയ് ജോർജ്, ട്രഷറർ സജി ജോർജ്, മീഡിയ കമ്മിറ്റി ചെയർമാൻ ടോം തരകൻ, ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജോഷ് കോശി, പി.ഓ.ജോൺ, രഞ്ജി മുപ്പത്തിയിൽ, തങ്കമ്മ തോമസ്, ഡെയ്സി മാത്യു തുടങ്ങിയവരും അനുശോചനം അറിയിച്ചു. ജാതി മത വർഗ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജനങ്ങളേയും കാരുണ്യ പൂർവം ചേർത്ത് പിടിച്ച ജന നായകന്റെ വേർപാടിൽ എല്ലാവരും അഗാധമായ ദുഃഖം അറിയിച്ചു.