ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ PAMPA അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രശസ്ത മലയാളി സംഘടനയായ പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ് (PAMPA) പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അനുസ്മരണ യോഗം നടത്തി.

പ്രെസിഡൻറ്റ് സുമോദ് തോമസ് നെല്ലിക്കാലയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട അനുസ്മരണ യോഗം വികാരനിർഭരമായിരുന്നു. കറ പുരളാത്ത വ്യക്ത്തിത്വത്തിന്റെയും, ആത്മാർത്ഥതയുള്ള പൊതു പ്രവർത്തനത്തിന്റെയും മകുടോദാഹരണമായിരുന്നു ഉമ്മൻ ചാണ്ടി എന്ന് സുമോദ് നെല്ലിക്കാല പ്രസ്‌താവിച്ചു. കർമശേഷിയിലും ലാളിത്യത്വത്തിലും മാതൃകയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിലും ഭാരതത്തിലും, പ്രത്യേകിച്ച് മലയാളി സമൂഹത്തിനു, ആകമാനം തീരാനഷ്ടമാണെന്ന് സെക്രട്ടറി തോമസ് പോളും, എല്ലാ മത വിഭാഗങ്ങൾക്കും സമാരാധ്യനായിരുന്നു അദ്ദേഹം എന്ന് ട്രഷറർ റവ. ഫിലിപ്സ് മോഡയിലും അനുസ്മരിച്ചു.

തുടർന്ന് അനുസ്മരണ സന്ദേശം നൽകിയ രാജൻ സാമുവേൽ സമാനകളില്ലാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് പറഞ്ഞു. വിലാപ യാത്രയിലുടനീളം സമയകാലഭേദമെന്യേ കാണപ്പെട്ട ജനക്കൂട്ടം ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി എത്രത്തോളം ആരാധിക്കപ്പെട്ടവനായിരുന്നു എന്നതിന് തെളിവാണെന്ന് ഡോ. ഈപ്പൻ ഡാനിയേൽ ചൂണ്ടിക്കാട്ടി.

2013 ൽ ഉമ്മൻ ചാണ്ടി മുഖ്യ മന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വെച്ച് അദ്ദേഹത്തെ ഇന്റര്‍‌വ്യൂ ചെയ്ത അനുഭവം ജോർജ് ഓലിക്കൽ അനുസ്മരിച്ചു. അമേരിക്കൻ സന്ദർശന വേളയിൽ ഉമ്മൻ ചാണ്ടി പമ്പ കമ്മ്യൂണിറ്റി ഹാളിൽ സന്ദർശനം നടത്തിയതും സൗഹൃദത്തോടെ ഏവരേയും ചേർത്ത് പിടിച്ചതും അലക്സ് തോമസ് കൃതജ്ഞതയോടെ സ്മരിച്ചു.

ഉമ്മൻ ചാണ്ടിയുടെ വ്യക്തിപ്രഭാവത്തെ കുറിച്ച് എടുത്തു പറഞ്ഞ ഫിലിപ്പോസ് ചെറിയാൻ, എല്ലാ പൊതുപ്രവർത്തകരും അദ്ദേഹത്തിൻ്റെ മാതൃക പിൻതുടരണമെന്ന് ആഹ്വാനം ചെയ്തു. ജാതിമതരാഷ്ട്രീയത്തിനതീതമായി ഏവരെയും സ്നേഹിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്ന് മോഡി ജേക്കബ് ഓര്‍മ്മിപ്പിച്ചു.

ഒരിക്കൽ കണ്ടാൽ മറക്കാത്ത, പ്രതിഫലേച്ഛയില്ലാതെ ഏവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരു ഉമ്മൻ ചാണ്ടിയെ ആണ് ജോർജ്കുട്ടി ലൂക്കോസ് അനുസ്മരിച്ചത്. മറ്റുള്ളവരെ സഹായിക്കുവാൻ ഉമ്മൻ ചാണ്ടിയോടൊപ്പം നിന്ന
അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മറിയാമ്മ ഉമ്മനെ പ്രത്യേകം സ്മരിക്കുന്നതായി വി വി ചെറിയാൻ പറഞ്ഞു. വ്യക്തിപരമായി ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് എ എം ജോൺ ഓർമ്മ പുതുക്കി. സ്നേഹത്തിൻറെയും, കരുണയുടെയും, കരുതലിന്റേയും പര്യായമായിരുന്നു ഉമ്മൻ ചാണ്ടി എന്ന് സുധ കർത്താ പ്രസ്‌താവിച്ചു.

സുമോദ് നെല്ലിക്കാല അനുസ്മരണത്തത്തിനെത്തിയ ഏവർക്കും നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News