ചിക്കാഗോ: ഫൊക്കാന ചിക്കാഗോ റീജിയൻ വിമെൻസ് ഫോറം സാധാരണ നടത്താറുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു . ഈ തവണ ” ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൺ ഫോർ ഫുഡ് പാക്കേജിങ്” എന്ന സംഘടനക്ക് വേണ്ടി മീൽസ് പാക്കിങ് നടത്തി മാതൃക കാട്ടി .നമ്മുടെ ലോക സമൂഹത്തിൽ വളരെ അധികം കുട്ടികൾ ആഹാരം ഇല്ലാതെ വിശന്നു വലയുബോൾ അവരെ സഹായിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനം ഒരു മാതൃകയായി മാറുകയായിരുന്നു. വിശക്കുന്നകുട്ടികൾക്ക് ഒരു നേരം ഭക്ഷണമെത്തിക്കുക എന്ന മഹത്തായ ദൗത്യവുമായി ഭാഗമായാണ് അവർ ഈ ചാരിറ്റിയിൽ ഭാഗമായത്. ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൺ ഫോർ ഫുഡ് പാക്കേജിങ് എന്ന ചാരിറ്റബിൾ സംഘടന അമേരിക്കയിൽ പലഭാഗത്തു നിന്നും പോഷകാഹാര സാധനങ്ങൾ കളക്ട ചെയ്തു പാക്ക് ചെയ്തു വിദേശരാജ്യങ്ങളിലെ പാവപെട്ട കുട്ടികൾക്ക് അയച്ചു കൊടുക്കുന്ന സംഘടനയാണ്.
വിമൻസ് ഫോറം ദേശിയ ചെയർ ഡോ . ബ്രിജിറ്റ് ജോർജ് , സൂസൻ ചാക്കോ (വിമൻസ് ഫോറം മിഡ് വെസ്റ്റ് റീജണൽ കോഓർഡിനേറ്റർ, ജോർജ് പണിക്കർ (ഫൊക്കന അഡിഷണൽ ജോയിന്റ് ട്രഷർ , ജിമ്മി ജോർജ് , സുജ ജോൺ , സുനു തോമസ് , മോളി സക്കറിയ , ആനിസ് സണ്ണി , ശോഭ നായർ , മിനി പണിക്കർ തുടങ്ങിയവർ പകെടുത്തു .ജൂലൈ 26 ബുധനാഴ്ച , ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ ഇൻ Schaumburg (Feed my starving children in Schaumburg, IL) എന്ന സ്ഥാലത്താണ് ഇവർ ഒത്തുകൂടി ചാരിറ്റി പ്രവർത്തനത്തിൽ പങ്കെടുത്തതത്.
നിസ്വാർഥമായി ചാരിറ്റി പ്രവർത്തനം നടത്തുന്ന വ്യക്തികളും സംഘടനകളും പ്രവാസലോകത്തു ഉണ്ടെങ്കിലും ഫൊക്കാന വിമൻസ് ഫോറം എന്നും ചാരിറ്റി പ്രവർത്തനത്തിന് ഒരു മാതൃകയാണ് .പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ ഫൊക്കാന നടത്തി കൊണ്ടിരിക്കുന്നു.