സണ്ണിവെയ്ൽ: ജൂലൈ 28 സണ്ണിവെയ്ൽ സിറ്റി “ബിഷപ്പ് ഫിലോക്സീനോസ് ദിനമായി” പ്രഖ്യാപിക്കുന്നതായി സിറ്റി മേയർ സജി ജോർജ് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണിക് സണ്ണിവെയ്ൽ സിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫിലോക്സീനോസ് തിരുമേനി പ്രാരംഭ പ്രധാന നടത്തി .തുടർന്ന് മേയർ സജി ജോർജ് ബിഷപ്പ് ഫിലോക്സീനോസ് ഡേ പ്രഖ്യാപന പ്രസംഗം നടത്തി.
ഐസക് മാർ ഫിലോക്സീനോസ്, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസനത്തിലെ നാലാമത്തെ റസിഡന്റ് ബിഷപ് എന്ന നിലയിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചുവരുന്നു. മാർത്തോമ്മാ സഭ പതിമൂന്ന് ഭദ്രാസനങ്ങൾ ഉൾക്കൊള്ളുന്നു, അതിൽ ഏകദേശം 1.6 ദശലക്ഷം ആളുകൾക്കും 1,200 വൈദികർക്കും അംഗത്വമുണ്ട്. മാർത്തോമ്മാ സഭ ഒന്നാം നൂറ്റാണ്ടിൽ തോമസ് അപ്പോസ്തലൻ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
റൈറ്റ് റവ. ഡോ. ഫിലോക്സെനോസ് ന്യൂജേഴ്സിയിലെ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും നേടി. വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് സെൻട്രൽ കമ്മിറ്റി അംഗം, എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ ചെയർമാൻ, ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മെന്റ് പ്രസിഡന്റ്, സെറാംപൂർ യൂണിവേഴ്സിറ്റി സെനറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് വിഷൻ, കംപാഷൻ ഇന്റർനാഷണൽ തുടങ്ങിയവയുടെ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം മാർഗ്ഗനിർദ്ദേശം നൽകുന്നത് തുടരുന്നു; ഇന്ത്യൻ മിഷൻ, മെക്സിക്കോ മിഷൻ, നേറ്റീവ് അമേരിക്കൻ മിഷൻ, അയൽപക്ക മിഷൻ തുടങ്ങിയ മിഷൻ ബോർഡ് പ്രവർത്തനങ്ങൾക്ക് റവ.ഡോ. ഫിലോക്സെനോസ് നേതൃത്വം നൽകി.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വിദൂര ഗ്രാമങ്ങളിൽ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട കുട്ടികൾക്ക് പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിയുകയും ലൈറ്റ് ടു ലൈഫ് പദ്ധതി ആരംഭിക്കുകയും ചെയ്തു.
ഈ സാഹചര്യങ്ങൾ വിലയിരുത്തി മേയർ സജി ജോർജ്ജ്, എന്ന ഞാൻ 2023 ജൂലൈ 28 ബിഷപ്പ് ഫിലോക്സീനോസ് ദിനമായി” ഇതിനാൽ പ്രഖ്യാപിക്കുന്നു.സണ്ണിവെയ്ൽ നൽകിയ ഈ അംഗീകാരത്തിലും ആഘോഷത്തിലും പങ്കുചേരാൻ എത്തിച്ചേർന്ന എല്ലാ പൗരന്മാരോടും ഞാൻ നന്ദി രേഖപെടുത്തുന്നു .മേയർ തന്റെ പ്രസംഗം ഉപസംഹരിച്ചു.
തുടർന്ന് മറുപടി പ്രസംഗം ചെയ്ത തിരുമേനി സണ്ണിവെയ്ൽ സിറ്റിയിൽ തനിക്കു ലഭിച്ച ആദരവിനും , , ഇങ്ങനെ ഒരു ചടങ്ങു് സംഘടിപ്പിക്കുവാൻ മുൻ കൈയ്യെടുത്ത മേയർ സജി ജോർജ് , കൌൺസിൽ അംഗങ്ങൾ എന്നിവർക്കു നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ചടങ്ങിൽ സമീപ ഇടവകയിലെ പട്ടക്കാരായ റവ.ഷിബി എബ്രഹാം റവ.എബ്രഹാം തോമസ്, റവ ഷൈജു സി ജോയ് ,സിറ്റി കൗണ്സിലറും മലയാളിയുമായ മനു ,നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് മാർത്തോമാ ഭദ്രാസനകൗൺസിൽ അംഗം ഷാജി എസ് രാമപുരം തുട്ങ്ങി വിവിധ ചുമതലക്കാർ , വിശ്വാസികൾ എന്നിവർ പങ്കെടുത്തു.