ജൂലൈ 29 നു ശനിയാഴ്ച രാവിലെ 10 മണിക് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒക്ലഹോമ തുട്ങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ഗാന്ധി മെമ്മോറിയൽ പാർക്കിൽ അതികഠിനമായ ചൂടിനെപോലും അവഗണിച്ചു നൂറു കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു.പ്ലാക്കാ
ജോസഫ് ലാൽറിൻമാവിയ പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ ഇമ്മാനുവേൽ പ്രാരംഭ പ്രാത്ഥന നടത്തി. തുടർന്നു ഹോൾഖോസി ടൗതാങ് – കുക്കി ഇന്നി പ്രസിഡന്റ്, ഫ്ലോറൻസ് ലോ – നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ ,’ലിഡിയ ടോംബിംഗ് ഖുപ്‌ടോംഗ്,ഡാനിയേൽ മുട്ട്യാല ( ക്രിസ്ത്യൻ കമ്മ്യൂണിറ്റി), അബ്ദുൾ ഗഫാർ – ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, സജി ഗോപാൽ – തെലങ്കാന വിദ്യാവന്തുല വേദിക- വടക്കേ അമേരിക്ക, ഹെറികുമാർ – പെരിയാർ അംബേക്കർ സ്റ്റഡി സർഡിൽ,മാർട്ടിൻ പേടത്തിക്രിസ്ത്യൻ കമ്മ്യൂണിറ്റി) അതുൽ ഷിൻഡെ – അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് അസോസിയേഷൻ ഓഫ് ടെക്സസ്,ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ്’, വിജയലക്ഷ്മി നാടാർ,പാസ്റ്റർ വിൽസൺ,റവ റജീവ് സുഗു (,സി ആസ് ഐ കോൺഗ്രിഗേഷൻ ഡാളസ്) , സാം മാത്യു( ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസ്) വര്ഗീസ് ജോൺ(തമ്പി) ( ഓവര്സീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ്) തുടങ്ങി നിരവധി പേർ മണിപ്പൂരിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെ കുറിച്ചുള്ള നേർ ചിത്രം വരച്ചുകാട്ടി.
ഇന്ത്യൻ കോയലിഷനിൽ ഉൾപ്പെട്ട ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ്, പെരിയാർ അംബേദ്കർ സ്റ്റഡി സർക്കിൾ – അമേരിക്ക, തെലങ്കാന വിദ്യാവന്തുല വേദിക – വടക്കേ അമേരിക്ക തുടെങ്ങിയ സംഘടനകളാണ് സമാധാനപരമായ പ്രകടനത്തിന് നേത്ര്വത്വം നൽകിയത് .
കേരളം കമ്യൂണിറ്റിയ പ്രധിനിധികരിച്ചു രാജൻ ഐസക് (കേരള അസോസിയേഷൻ ഓഫ് ഡാളസ്), രാജു തരകൻ(ചീഫ് എഡിറ്റർ, എക്സ്പ്രസ്സ് ഹെറാൾഡ്), റോയ് തോമസ്,പാസ്റ്റർ മാത്യു സാമുവേൽ,തോമസ് ജേക്കബ്,
തുടങ്ങിയവരും പ്രകടനത്തിൽ പങ്കെടുത്തു.