ഇന്ത്യയിൽ നിന്ന് പാക്കിസ്താനിലേക്ക് പോയ അഞ്ജുവിനെക്കുറിച്ച് പാക്കിസ്ഥാനിൽ നിന്ന് തുടർച്ചയായി പുതിയ വാർത്തകൾ വരുന്നത് ഇന്ത്യയിലുള്ള ചില യാഥാസ്ഥിതികരില്‍ അമര്‍ഷം. ഇസ്ലാം മതം സ്വീകരിച്ചതിന് പകരമായി പാക്കിസ്താനിലെ ഒരു ധനികന്‍ അഞ്ജുവിന് രണ്ട് നിലയുള്ള ഫ്ലാറ്റും 50,000 രൂപയുടെ ചെക്കും സമ്മാനമായി നൽകിയതായി പറയപ്പെടുന്നു. അതുമൂലം മതപരിവര്‍ത്തനത്തെ പാക്കിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് യാഥാസ്ഥിതികരുടെ വാദം.
താൻ നസ്‌റുല്ലയെ വിവാഹം കഴിക്കുകയോ ഇസ്ലാം മതം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അഞ്ജുവിന്റെ വാദം. എന്നാൽ, പാക്കിസ്താനില്‍ നിന്ന് തുടർച്ചയായി വരുന്ന ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ അവര്‍ വിവാഹിതയായതായി തോന്നും. പാക്കിസ്താനിലെ ഒരു കൂട്ടം ആളുകൾ തുടർച്ചയായി അഞ്ജുവിനെ കാണാനും അഭിനന്ദിക്കാനും വരുന്നു. ഒരു വൻകിട വ്യവസായിയാകട്ടേ അഞ്ജുവിന് ഫ്‌ളാറ്റും 50,000 രൂപയുടെ ചെക്കും സമ്മാനമായി നൽകി എന്നു പറയപ്പെടുന്നു.
അഞ്ജു ഇസ്ലാം മതം സ്വീകരിച്ച് നസ്‌റുല്ലയെ വിവാഹം കഴിച്ചതായി പാക്കിസ്താന്‍ സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് പിഎസ്‌ജി സിഇഒ മൊഹ്‌സിൻ ഖാൻ അബ്ബാസി ഒരു വീഡിയോയിൽ പറഞ്ഞു. “അഞ്ജുവിനെ സ്വാഗതം ചെയ്യാനാണ് ഞങ്ങൾ വന്നത്. ഫാത്തിമയായി പുനര്‍നാമകരണം ചെയ്ത അവരെ ഇസ്ലാമിലേക്ക് സ്വാഗതം ചെയ്യാനാണ് ഞങ്ങൾ ഇവിടെ വന്നത്. സ്വന്തമായി ആരുമില്ലാത്ത ഒരു മതത്തിലേക്ക് താൻ എത്തിയെന്ന് ആ യുവതിക്ക് തോന്നരുതെന്നും” അബ്ബാസി പറയുന്നു. അതിനാൽ ഇവിടെ ഞങ്ങൾ അവരെ സഹായിക്കും. അവര്‍ക്കത് വളരെയധികം ഇഷ്ടപ്പെടണം, അത് കണ്ട് പലരും ഇസ്ലാം മതം സ്വീകരിക്കും. അഞ്ജുവിനെ പിന്തുണയ്ക്കണമെന്ന് പാക് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്ലീങ്ങളെ പിന്തുണയ്ക്കുന്ന മൊഹ്‌സിന്റെ പോസ്റ്റ് അങ്ങേയറ്റം പരിഹാസ്യമാണെങ്കിലും, അഞ്ജുവിനെക്കുറിച്ചുള്ള തന്റെ കൂടുതൽ പദ്ധതികളും അദ്ദേഹം വെളിപ്പെടുത്തി. “അഞ്ജുവിന്റെ എല്ലാ നിയമ നടപടികളും പൂർത്തിയാകുമ്പോൾ, ഞങ്ങൾ അവരെ പിഎസ്ജിയുടെ ബ്രാൻഡ് അംബാസഡറാക്കും. ഞങ്ങൾ അവർക്ക് വീട്ടിൽ ഇരുന്നുകൊണ്ടു തന്നെ സ്ഥിരമായ ശമ്പളം നൽകും. അവരെ ഒരു തരത്തിലും സാമ്പത്തികമായി ബുദ്ധിമുട്ടിക്കാൻ ഞാൻ അനുവദിക്കില്ല,” അദ്ദേഹം പറയുന്നു.
അബ്ബാസി ഫ്ലാറ്റ് നൽകുന്നത് ഒരു പ്രചരണമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നിലവിൽ പാക് മാധ്യമങ്ങളിൽ അഞ്ജു ചർച്ചാ വിഷയമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അഞ്ജുവുമായി ബന്ധപ്പെട്ട ഏത് വിവരവും കോടിക്കണക്കിന് ആളുകളിലേക്ക് എത്തുന്നത്.