ബോൺ ടെറെ, (മിസോറി): 2002-ൽ 6 വയസ്സുകാരി കേസിയെ ഉപേക്ഷിക്കപ്പെട്ട ഫാക്ടറിയിലേക്ക് വശീകരിച്ച് തട്ടിക്കൊണ്ടുപോയി, അടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ മിസോറി പൗരൻ ജോണി ജോൺസന്റെ (45) വധശിക്ഷ ചൊവ്വാഴ്ച വൈകുന്നേരം നടപ്പാക്കി
മാനസികമായി തകരാറുണ്ടെന്നു വാദിച്ച് വധശിക്ഷ തടയാനുള്ള അഭ്യർത്ഥന യുഎസ് സുപ്രീം കോടതി നിരസിച്ചതിന് തൊട്ടുപിന്നാലെ ബോൺ ടെറെയിലെ സംസ്ഥാന ജയിലിൽ മാരകമായ പെന്റോബാർബിറ്റലിന്റെ മിശ്രിതം കുത്തിവയ്ച്ചാണ് വധശിക്ഷ നടപ്പാക്കിയത് , വൈകുന്നേരം 6:33 ന് മരണം അധികൃതർ സ്ഥിരീകരിച്ചു .
ജോൺസന്റെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനുള്ള അഭ്യർത്ഥന തിങ്കളാഴ്ച ഗവർണർ മൈക്ക് പാർസൺ നിരസിച്ചു. ജോൺസന്റെ അഭിഭാഷകരുടെ ദയാഹരജിയിൽ കേസിയുടെ പിതാവ് എർണി വില്യംസൺ വധശിക്ഷയെ എതിർത്തിരുന്നു.
സ്കീസോഫ്രീനിയ ബാധിച്ച ജോൺസൺ, വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് പുറത്തിറക്കിയ ഒരു കൈയെഴുത്ത് പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചു.നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ വേദനിപ്പിച്ച ആളുകളോടും കുടുംബത്തോടും ക്ഷമിക്കണം, ”ജോൺസന്റെ പ്രസ്താവനയിൽ പറഞ്ഞു.
ജോൺസന്റെ വധശിക്ഷയ്ക്ക് സാക്ഷിയായവരിൽ പെൺകുട്ടിയുടെ കുടുംബത്തിലെ നിരവധി അംഗങ്ങളും അദ്ദേഹത്തിന്റെ കേസ് കൈകാര്യം ചെയ്ത മുൻ പ്രോസിക്യൂട്ടറും പോലീസ് അന്വേഷകനും ഉൾപ്പെടുന്നു.
ഈ വർഷം യുഎസിൽ 16-ാമത്തെ വധശിക്ഷയാണ് നടപ്പാക്കിയത്. ( മിസോറിയിൽ മൂന്ന്, ടെക്‌സാസിൽ അഞ്ച്, ഫ്ലോറിഡയിൽ നാല്, ഒക്‌ലഹോമയിൽ രണ്ട്, അലബാമയിൽ ഒന്ന്)