സിഡ്നി: 25 വർഷത്തിനിടെ 1623 ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത പ്രതിയെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. 45 കാരനായ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ശിശു സംരക്ഷണ ഓഫീസറായിരുന്നുവെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.
91 പെൺകുട്ടികളെയാണ് പ്രതി ബലാത്സംഗം ചെയ്തത്. ഓസ്ട്രേലിയയിലെ നിയമമനുസരിച്ച് പ്രതിക്കെതിരെ വിവിധ വകുപ്പുകളിൽ കുറ്റം ചുമത്തിയിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2014 ലാണ് പോലീസിന് ആദ്യമായി സൂചനകള്‍ ലഭിച്ചത്. എന്നാൽ, ഇപ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ചില റീലുകളും കണ്ടെടുത്തിട്ടുണ്ട്.