മലപ്പുറം: വിമൻ ജസ്റ്റിസ് സ്ഥാപക ദിനമായ ജൂലൈ 20 സംസ്ഥാന തലത്തിൽ “നീതിയുടെ സ്ത്രീ പക്ഷം പോരാട്ടത്തിന്റെ നാലാണ്ട് ” എന്ന തലക്കെട്ടിൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന പരിപാടികളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും വ്യത്യസ്ത പരിപാടികൾ നടത്തി.
ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി. മലപ്പുറം കുന്നുമ്മൽ പരിസരത്ത് കർക്കിടക കഞ്ഞി വിതരണം ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് രക്തദാനം നടത്തി.
എടവണ്ണ എ എം യു പി സ്കൂളിൽ ഔഷധത്തോട്ടം നിർമ്മിച്ചു നൽകി. കരുവാരക്കുണ്ട് , വേങ്ങര, ഊരകം പഞ്ചായത്തുകൾ പെയിൻ & പാലിയേറ്റിവ് വൃത്തിയാക്കൽ എടയൂർ കൃഷി ഭവൻ പരിസരം അരീക്കോട് റോഡ് വൃത്തിയാക്കൽ, തടപ്പറപ്പ് കരിയാരം കോളനി നിവാസികളോടൊപ്പം ഉച്ചഭക്ഷണവും ആരോഗ്യ ക്ലാസ്സും, സൽവ കെയറിലെ അന്തേവാസികൾക്കൊപ്പം ഒരു സായാഹ്നം, പ്രമുഖ വ്യക്തികളെ കണ്ട് വിമൻ ജസ്റ്റിസിനെ പരിചയപ്പെടുത്തൽ തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടേറെ പരിപാടി കൾ സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് നസീറാ ഞാനു പതാക ഉയർത്തി. കർക്കിടക കഞ്ഞി വിതരണോദ്ഘാടനം നടത്തി.