അറ്റ്ലാന്റ: ജൂലൈ 28,29 ,30 ന് അറ്റ്ലാന്റയിലെ ക്നാനായക്കാർ വൈൻഡർ സ്റ്റേറ്റ് പാർക്കിൽ കൂറ്റൻ മരങ്ങളുടെ ഇടയിൽ ഒത്തുചേരുമ്പോൾ, അത് നമ്മുടെ ബന്ധങ്ങൾ വേരുന്നിഉറപ്പിക്കുവാൻ ഉപകരിച്ചു എന്ന് സംഘാടകരുടെ അവകാശത്തെ തെളിയിച്ചു കൊണ്ട് അറ്റ്ലാന്റ ക്നാനായ കുടുംബകൂട്ടായ്മ ജന പങ്കാളിത്തം കൊണ്ടും, നല്ലപരിപാടികളുടെ ആസൂത്രണത്തിനാലും വിജയകരമായി തീര്‍ന്നു.
വെള്ളിയാഴ്ച വൈകുന്നേരം പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പിംഗ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ ഔപചാരികമായി ഉത്ഘാടനം ചെയുകയും, പുതിയതായി വന്ന കല്ലറക്കാരൻ മുടുകൂടിയിൽ ജിസ്‌മോൻ ആൻഡ് പ്രിയ ദമ്പതികളെ വരവേൽക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്താക്ഷരിയും ചീട്ടുകളിയും അംഗങ്ങളെ ക്യാമ്പിംഗ് മൂഡിലേക്കു എത്തിച്ചു.
ശനിയാഴ്ച തടാകത്തിന്റെ അരുകിൽ, പൃത്തിയേക പാവലിനിൽ നടത്തിയ ബാർബിക്യുവും, കുട്ടികള്ക്കും മുതിന്നവർക്കും നടത്തിയ കളികളും ഏവരെയും ആഘോഷഭരിതരാക്കി. വൈകുന്നേരമായപ്പോൾ പലരും തടാകത്തിലെ ബീച്ചിൽ കുളിച്ചു ചൂടിൽനിന്നും ശമനം കാണുകയും ചെയ്തു. സായാഹ്ന സമയത്തിൽ കുട്ടികളും,യുവജനങ്ങളും ചേർന്ന് ഏർപ്പാടാക്കിയ “ക്യാമ്പ് ഫയർ” വളരെ ആനന്ദഭരിതമായിരുന്നു.
കേരളത്തിൽ നിന്നും വന്ന വിസിറ്റേഷൻ സന്യാസസഭയുടെ ജനറാളമ്മ കരുണ സിസ്റ്ററിനു സ്വാഗതവും, സന്നിതരായിരുന്ന KCAG യുടെ ആന്മീയ ഡയറക്ടർ ബിനോയ് നാരമംഗലത്തു അച്ഛന്റെ പ്രാർത്ഥനയും പരിപാടികള്ക്ക് മാറ്റുകൂട്ടി. KCAG യുടെ ന്യൂസ് ലെറ്ററായ ഓർമപ്പൂക്കൾ വേനൽക്കാല പതിപ്പ് സി.കരുണ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
ക്യാമ്പിംഗ് വിജയകരമായതിന്റെ പിന്നിൽ നേത്രുവനിരയിൽ നിന്ന് പ്രവൃത്തിച്ച ടോമി വാലാച്ചിറ, ബിജു വെള്ളാപ്പള്ളിക്കുഴിയിൽ, സാബു ചെമ്മലകുഴിയിൽ, ശാന്തമ്മ പുല്ലാഴിയിൽ എന്നിവരാണ്.. യുവജനങ്ങളുടെ പരിപാടികള്ക്കും കലാപരിപാടികള്ക്കും നേതൃത്വം വഹിച്ച തോമസ് വെള്ളാപ്പള്ളി, ബിൻഗോ കളിക്കും അന്താക്ഷരിക്കും വിജയകരമാക്കിയ ടോമി കൂട്ടകൈതയിൽ, ജെയിംസ് കല്ലറകനിയെന്നിവരെ പ്രത്യേകം അനുമോദിക്കുന്നു. ബിൻഗോ കളിക്ക് സമ്മാനം സ്പോൺസർ ചെയ്ത രാജു പുല്ലാഴി, ജെയിംസ് കല്ലറക്കാനി, സാബു മന്നാകുളം എന്നിവരെയും, ടി ഷിർട്സ് സ്പോൺസർ ചെയ്ത രജി കളത്തിൽ, രാജു പുല്ലഴിയിൽ, ജെയിംസ് കല്ലറക്കാനിയിൽ എന്നിവരെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.