ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) ബുധനാഴ്ച ഇരുപത് സർവകലാശാലകൾ വ്യാജമാണെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം യുജിസി 21 സർവകലാശാലകളെ വ്യാജമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
യുജിസിയുടെ കണക്കനുസരിച്ച് വിദ്യാർത്ഥികൾക്ക് ബിരുദം നൽകാൻ ഈ സ്ഥാപനങ്ങൾക്ക് അധികാരമില്ല. ഈ സ്ഥാപനങ്ങളിൽ പ്രവേശനം തേടുന്നതിനെതിരെ അവർ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“യുജിസി നിയമം ലംഘിച്ച് ചില സ്ഥാപനങ്ങൾ ബിരുദം നൽകുന്നുണ്ടെന്ന് അടുത്തിടെ യുജിസിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. തൽഫലമായി, ഈ സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദങ്ങൾ കൂടുതൽ വിദ്യാഭ്യാസത്തിനോ തൊഴിൽ ആവശ്യങ്ങൾക്കോ വേണ്ടി അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യില്ല. ഈ സർവ്വകലാശാലകൾക്ക് ഏതെങ്കിലും ബിരുദങ്ങൾ നൽകാൻ അധികാരവുമില്ല, ”യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.
യുജിസി പുറത്തുവിട്ട പട്ടിക പ്രകാരം ഡൽഹിയിലെ വ്യാജ സർവകലാശാലകൾ ഇവയാണ്:
1. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS) സ്റ്റേറ്റ് ഗവൺമെന്റ് യൂണിവേഴ്സിറ്റി, ഓഫീസ് Kh നമ്പർ 608-609, ഒന്നാം നില, സന്ത് കൃപാൽ സിംഗ് പബ്ലിക് ട്രസ്റ്റ് ബിൽഡിംഗ്, BDO ഓഫീസിന് സമീപം, അലിപൂർ
കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ദര്യഗഞ്ച്
2. യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി
3. വൊക്കേഷണൽ യൂണിവേഴ്സിറ്റി
4. ADR-കേന്ദ്രീകൃത ജൂറിഡിക്കൽ യൂണിവേഴ്സിറ്റി, ADR ഹൗസ്, 8J, ഗോപാല ടവർ, 25 രാജേന്ദ്ര പ്ലേസ്
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
6. വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, റോസ്ഗർ സേവാസദൻ, 672, സഞ്ജയ് എൻക്ലേവ്, ജിടികെ ഡിപ്പോ; ആധ്യാത്മിക് വിശ്വവിദ്യാലയ (സ്പിരിച്വൽ യൂണിവേഴ്സിറ്റി), 351-352, ഫേസ്-1, ബ്ലോക്ക്-എ, വിജയ് വിഹാർ, റിതാല, രോഹിണി.
ഉത്തർപ്രദേശിലെ വ്യാജ സര്‍വ്വകലാശാലകള്‍:
1. ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്രാജ്
2. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപൂർ
3. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി), അചൽതൽ, അലിഗഡ്,
4. ഭാരതീയ ശിക്ഷാ പരിഷത്ത്, ഭാരത് ഭവൻ, മതിയാരി ചിൻഹട്ട്, ഫൈസാബാദ് റോഡ്, ലഖ്നൗ.
പശ്ചിമ ബംഗാള്‍
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത;
2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, ഡയമണ്ട് ഹാർബർ റോഡ്, ബിൽടെക് ഇൻ, താക്കൂർപുർകൂർ.
ആന്ധ്രാപ്രദേശിലെ സർവ്വകലാശാലകൾ:
1. ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി, #32-32-2003, 7-ആം ലെയ്ൻ, കാക്കുമാനുവരിത്തോട്, ഗുണ്ടൂർ
2. ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി, ഫിറ്റ് നമ്പർ. 301, ഗ്രേസ് വില്ല ആപ്റ്റ്സ്., 7/5, ശ്രീനഗർ, ഗുണ്ടൂർ
3. ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ, H.No. 49-35-26, എൻജിഒ കോളനി, വിശാഖപട്ടണം.
മറ്റ് വ്യാജ സർവകലാശാലകൾ ഇവയാണ്:
1. ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, ഗോകാക്ക്, ബെൽഗാം, കര്‍ണ്ണാടക
2. സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കേരളം
3. രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ
4. ശ്രീബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, തിലാസ്പേട്ട്, വഴുതവൂർ റോഡ്, പുതുച്ചേരി