ജാതി സെൻസസ് വിഷയം സുപ്രീം കോടതിയിലെത്തി

ന്യൂഡല്‍ഹി: പട്‌ന ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ജാതി സെൻസസ് വിഷയം സുപ്രീം കോടതിയിൽ എത്തി. നിതീഷ് സർക്കാരിന് അനുകൂലമായി പട്‌ന ഹൈക്കോടതിയുടെ വിധി വന്നതിന് പിന്നാലെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്, സാമ്പത്തിക സർവേ വിഷയം സുപ്രീം കോടതിയിൽ എത്തിയെന്നാണ് വിവരം.

ബിഹാർ സർക്കാർ നേരത്തെ തന്നെ സുപ്രീം കോടതിയിൽ കേവിയറ്റ് അപേക്ഷ സമർപ്പിച്ചിരുന്നു. പട്‌ന ഹൈക്കോടതിയുടെ ജാതി സെൻസസ് ഉത്തരവ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്താണ് ഹർജി. പട്‌ന ഹൈക്കോടതിയുടെ സർവേ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പട്‌ന ഹൈക്കോടതിയുടെ വിധിക്കെതിരെ അഖിലേഷ് കുമാർ എന്ന ഹരജിക്കാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, വിഷയം സുപ്രീം കോടതി എപ്പോൾ പരിഗണിക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 

Print Friendly, PDF & Email

Leave a Comment

More News