

അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി ഫുട്ബാൾ മാമാങ്കമാണിത്. ടെക്‌സാസിലെ മികച്ച ടർഫ് ഫീൽഡുകളുടെ സമുച്ചമായ റൗണ്ട് റോക്ക് മൾട്ടിപർപ്പസ് സ്പോർട്സ് കോംപ്ലക്സിലാണ് കളികളെല്ലാം. ഓഗസ്റ്റ് 4 രാവിലെ പ്രാഥമിക റൗണ്ടുകൾ തുടങ്ങി ഓഗസ്റ്റ് 6 വൈകുന്നേരം ഫൈനൽ നടക്കും. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നായി 19 ടീമുകൾ ഇത്തവണ പങ്കെടുക്കുന്നു. 35 + കാറ്റഗറി സെവൻസ് ടൂർണമെന്റും ഇതോടൊപ്പം നടക്കും.
ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി NAMSL പ്രഡിസ്റ്റന്റ് അജിത് വർഗീസ്സ് പറഞ്ഞു. ലൈവ് സ്ട്രീമിങ് ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ലഭ്യമാണ്.

