ന്യൂജേഴ്‌സി: ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗ്ഗീയ ഗായകൻ കെസ്റ്ററും, മലയാളഭക്തിഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞ മലയാളത്തിൻറെ കൊച്ചു വാനമ്പാടി ശ്രേയയും ഒരുമിക്കുന്ന ക്രിസ്തീയ സംഗീതവിരുന്ന് “ഡെയിലി ഡിലൈറ്റ് കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്” ഒക്ടോബർ ഒന്നിന് വൈകീട്ട് രണ്ടു മണിക്ക് സോമർസെറ്റിലെ ഫ്രാങ്ക്‌ളിൻ ടൗൺഷിപ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന സെൻറ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടേയും,വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷ ങ്ങളോടനുബന്ധിച്ചു ഇടവക വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് സേവ്യറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ചങ്ങനാശ്ശേരി ആർച്ചു ബിഷപ്പ് മാർ.ജോസഫ് പെരുന്തോട്ടം ഇടവകാംഗങ്ങളായ മാത്യു വർക്കി പുത്തൻപുര,തോമസ് കരിമറ്റം, മാത്യു കൈരൻ എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. തുടർന്ന് അമ്പതിൽപ്പരം ഇടവകാംഗങ്ങളും ടിക്കറ്റ് ഏറ്റു വാങ്ങുകയുണ്ടായി.
സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറാന ദേവാലയത്തിൻറെ ആഭിമുഘ്യത്തിൽ നടത്തപ്പെടുന്ന ഈ ഷോയിലൂടെ കുട്ടികളുടെ വിശ്വാസ പരിശീലനത്തിനുള്ള ക്ലാസ് മുറികളുടെ വിപുലീകരണം, ഇടവകയിലെ യുവജനങ്ങൾക്ക് ഒഴിവു സമയങ്ങളിൽ ക്രിയാന്മകമായ പ്രവർത്തനങ്ങളും, കൂടിയാലോചനകളും നടത്തുന്നതിനുമുള്ള മുറികളുടെ സൗകര്യം എന്നിവയ്കുള്ള ഫണ്ട് സ്വരൂപിക്കുക എന്നതാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്.
അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന സെവൻസീസ് എന്റര്‍ടെയിമെന്റ്സും, കാർവിങ് മൈൻഡ്‌സ് എന്റർറ്റൈൻമെന്റ്സും” ഒരിക്കൽകൂടി ഒരുമിക്കുന്ന “കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്” ദൃശ്യ ശ്രവ്യ വിസ്മയം തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയായിരിക്കും അരങ്ങേറുക.
“കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്” പ്രോഗ്രാമിൽ ഇന്ത്യയിലെ “ഹോളി ഹാർപ്സ്” എന്ന സംഗീത ഓർക്കസ്ട്രേഷൻ ടീമിനെ നയിക്കുന്ന പ്രമുഖ കീബോർഡു പ്ലെയർ, യേശുദാസ് ജോർജ്, കഴിഞ്ഞ 25 വർഷമായി സ്റ്റേജ് ഷോകളിൽ മുഖ്യസാന്നിദ്ധ്യം ഹരികുമാർ ഭരതൻ (തബല), അവാർഡ് ജേതാവും, അമേരിക്കയിലുൾപ്പെടെ ഇന്ത്യയിലും വിദേശത്തും സ്റ്റേജ് ഷോ പ്രോഗ്രാമുകളിൽ നിറസാന്നിധ്യമായ റോണി കുരിയൻ (ഡ്രമ്മർ), ഗിറ്റാറിസ്റ്റ് സന്തോഷ് സാമുവൽ എന്നറിയപ്പെടുന്ന ജേക്കബ് സാമുവൽ (ഗിറ്റാർ) എന്നിവർക്കൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യമേള വിദഗ്ദ്ധരും ഒരുമിക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് ആത്മീയ സംഗീതത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിക്കും.
“കെസ്റ്റര്‍ ലൈവ് ഇന്‍ കൺസെർട്ടിന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയർ അനിയൻ ഡാളസ് ആയിരിക്കും.
പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് ‘കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്’ ലൂടെ ഇക്കുറിയും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ആര്‍ദ്രസ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായി നമ്മുടെ മനസ്സുകളില്‍ ആത്മീയ ഉണര്‍വ് നേടുവാനും, വിശ്വാസ ചൈതന്യത്തെ നിറയ്ക്കുവാനും സഹായിക്കുന്ന കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട് ക്രിസ്തീയ മെഗാഷോ 2023, വൈവിധ്യമാര്‍ന്ന ആലാപന മാധുരിയിലൂടെ പ്രേക്ഷകര്‍ക്ക് ഭക്തിയുടെ സവിശേഷമായ ശ്രവ്യാനുഭവം പകരും എന്നതില്‍ സംശയമില്ല.
കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റിനും, സ്പോൺസർഷിപ്പിനുമായി താഴെപറയുന്നവരുമായി ബന്ധപ്പെടുക.
ടോം വർഗീസ് (കോഓർഡിനേറ്റർ) 607-203-3342, ടോം നെറ്റിക്കാടൻ (കോഓർഡിനേറ്റർ) 201-873-6083, സെബാസ്റ്റ്യൻ തോട്ടത്തിൽ (കോഓർഡിനേറ്റർ) 609-439-9871, സോഫിയ മാത്യു(കോഓർഡിനേറ്റർ) 848-391-8460, റിമി ചിറയിൽ (കോഓർഡിനേറ്റർ) 908-268-8883, റീനു ജേക്കബ്(കോഓർഡിനേറ്റർ) 732-804-0456, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങന്‍ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി), 848- 391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.