ബെംഗളൂരു: ബംഗളൂരുവിലെ ഒരു സ്‌കൂളിൽ പത്തു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ പ്രിൻസിപ്പൽ പീഡിപ്പിച്ചതായി പോലീസ്.
വ്യാഴാഴ്ച രാവിലെ 8.30ന് വർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലേക്ക് പെൺകുട്ടി പോകുമ്പോഴായിരുന്നു സംഭവം. പ്രിൻസിപ്പൽ കുട്ടിയെ സ്കൂളിനോട് ചേർന്നുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്നും, രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു എന്നും പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി കേക്ക് നൽകുകയായിരുന്നു. വൈകീട്ട് വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തുടർന്ന് മാതാപിതാക്കളോട് വിവരം പറഞ്ഞു. അടിവസ്ത്രത്തിൽ രക്തസ്രാവം കണ്ട അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
ആശുപത്രി സന്ദർശിച്ച ശേഷം ക്രമേണ പെൺകുട്ടി അമ്മയോട് എല്ലാം തുറന്നു പറയുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ കുറ്റവാളിക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.
കോൺവെന്റ് സ്‌കൂൾ പ്രിൻസിപ്പൽ പെൺകുട്ടിയെ സ്‌കൂളിനോട് ചേർന്നുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വൈറ്റ്ഫീൽഡ് ഡിവിഷൻ ഡിസിപി എസ്. ഗിരീഷ് മാധ്യമങ്ങളോട് പറഞ്ഞു.