മലപ്പുറം: ഒരാഴ്ച മുമ്പ് ആലുവയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മലപ്പുറത്ത് നിന്ന് നാല് വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തു.
കുടിയേറ്റ ദമ്പതികളുടെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മധ്യപ്രദേശിൽ നിന്നുള്ള മറ്റൊരു കുടിയേറ്റ തൊഴിലാളിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ ചേളാരിയിലാണ് സംഭവം നടന്നത്.
റിപ്പോർട്ടുകൾ പ്രകാരം കുട്ടിയുടെ കുടുംബത്തിന്റെ അയൽവാസിയായ ഇയാള്‍ മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ മുറിയിലേക്ക് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി. മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതറിഞ്ഞ് അമ്മ പോലീസിൽ വിവരമറിയിച്ചു. ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യം ചെയ്ത യുവാവിനെ പിടികൂടിയത്.
കഴിഞ്ഞയാഴ്ച സമാനമായ സംഭവത്തിൽ ആലുവയിൽ അഞ്ചു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ബീഹാറിൽ നിന്നുള്ള അസ്ഫാഖ് ആലം എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസിലെ പ്രതിയും ഇരയുടെ കുടുംബത്തിന്റെ അയൽക്കാരനാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.