കൊച്ചി: വൈവിധ്യങ്ങളെ തകർക്കുന്ന സംഘ് സിവിൽ കോഡ് വേണ്ട എന്ന തലക്കെട്ടി ൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഇന്ന്. വൈകീട്ട് 3.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ – സമുദായ സംഘടന നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.
ബി ജെ പി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വംശീയ പദ്ധതികളിൽ ഏറ്റവും പുതിയ ഇനമാണ് ഏക സിവിൽ കോഡ്. വൈവിധ്യങ്ങളെയും വിവിധ മത – സമുദായ – ഗോത്ര വിഭാഗങ്ങ ളുടെ സ്വതന്ത്ര അസ്തിത്വങ്ങളെയും നിഷ്കാസനം ചെയ്യൽ സംഘ്പരിവാറിന്റെ സവർണ്ണ വംശീയ അജണ്ടകളിൽ പെട്ടതാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോൾ വീണ്ടും ബി ജെ പി ഏക സിവിൽ കോഡിനെ ചർച്ചകളിലേ ക്ക് കൊണ്ട് വരുന്നത്. രാജ്യത്തെ മുസ്ലിം സമൂഹത്തെ മറുവശത്ത് പ്രതിഷ്ഠിച്ചു കൊണ്ടാണ് ബി ജെ പി ഇക്കാലമത്രയും തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ഏക സിവിൽ കോഡിനെ മുസ്ലിം സമൂഹവുമായി മാത്രം ബന്ധപ്പെട്ട പ്രശ്നമാക്കി പരിമിതപ്പെടുത്തു ക എന്നത് സംഘ്പരിവാറിൻ്റെ രാഷ്ട്രീയാവശ്യമാണ്. യഥാർത്ഥത്തിൽ എല്ലാ മത – സമുദായ – ഗോത്ര വിഭാഗങ്ങളുടെയും സ്വതന്ത്ര അസ്തിത്വത്തെയും രാജ്യത്തിൻ്റെ മുഴുവൻ സാംസ്കാരിക വൈവിധ്യങ്ങളെയും ബാധിക്കുന്ന ആശയമാണത്. അതിനെ മറച്ചു പിടിച്ച് ധ്രുവീകരണത്തിലൂടെയും ദ്വന്ദ നിർമിതിയിലൂടെയും തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാമെന്നാണ് ബി ജെ പി ഇപ്പോൾ കണക്ക് കൂട്ടുന്നത്. ധ്രുവീകരണ അജണ്ടകളെ തിരിച്ചറിഞ്ഞ് അതിനെ ചെറുത്തു തോൽപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും സംഘ് വിരുദ്ധ രാഷ്ട്രീയം ഉന്നയിക്കുന്ന എല്ലാ രാഷ്ട്രീയ സംഘടനകളും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്.
ബഹുജന സംഗമത്തിൽ വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യു ആർ ഇല്യാസ്, സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, ഡി സി സി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ്, സത്യദീപം എഡിറ്റർ ഫാദർ പോൾ തേലക്കാട്ട്, സണ്ണി എം കപിക്കാട്, ജമാഅത്തെ ഇസ്ലാമി മുൻ അമീർ എം ഐ അബ്ദുൽ അസീസ്, ഗോത്ര മഹാ സഭ നേതാവ് എം. ഗീതാനന്ദൻ, ജംഇയ്യത് ഉലമായേ ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി അലിയാർ ഖാസിമി, കെ എം വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീൻ മന്നാനി, സി പി ഐ ജില്ല കൗൺസിൽ അംഗം അഡ്വ. അയൂബ് ഖാൻ, അനന്തു രാജ്, ജബീന ഇർഷാദ്, കെ എ ഷെഫീക്ക്, ജ്യോതിവാസ് പറവൂർ, വി എ ഫായിസ, കെ എം ഷെഫ്റിൻ, കെ എച്ച് സദഖത്ത് തുടങ്ങിയവർ പങ്കെടുക്കും.