ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മഹാഗണപതി ലക്ഷാർച്ചന ഭക്തിപുരസ്സരം വാസുദേവ് ഭട്ട , സതീഷ് പുരോഹിത്, മോഹൻ അയ്യർ എന്നീ പുരോഗിത വൃന്ദ കാർമ്മികത്വത്തിൽ ഓഗസ്റ്റ് 11, 12, 13 തിയ്യതികളില്‍ ക്ഷേത്രാങ്കണത്തിൽ നടത്തും.
സകലർക്കും ഐശ്വര്യം ചൊരിയുന്നതും അത്ഭുത ശക്തിയുള്ളതുമാണ് ലക്ഷാർച്ചന. ലക്ഷം മന്ത്രങ്ങൾ ചൊല്ലി അർച്ചന ചെയ്ത് ഗണപതി ഭഗവാനെ പ്രീതിപ്പെടുത്തുന്നതാണ് മഹാഗണപതി ലക്ഷാർച്ചന. ഈ ലക്ഷാർച്ചനയിൽ പങ്കെടുക്കുന്നത് ചെയ്തുപോയ അപരാധങ്ങൾക്കും പാപങ്ങൾക്കുമുള്ള പരിഹാരമായും, ശാരീരിക -മാനസിക ദുരിതങ്ങളുടെ നിവാരണത്തിനായും, പുണ്യമായും കണക്കാക്കുന്നു.
ഹൈന്ദവ ആചാരങ്ങളെ അപമാനിക്കുകയും ദേവതാ സങ്കല്പങ്ങളെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിലെ മഹാഗണപതി ലക്ഷാർച്ചന ഭക്തരുടെ ആവശ്യപ്രകാരമാണ് നടത്തുന്നത്.
ലോക സമാധാനത്തിനും വിഘ്നനിവാരണത്തിനും, പ്രത്യേകിച്ചു അജ്ഞാനികൾക്ക്, ജ്ഞാനോദയമുണ്ടാക്കാനും വേണ്ടി ഈ കർമ്മപരിപാടി ഗണപതി ഭഗവാന് സമർപ്പിക്കുന്നു. ഭക്തർക്ക് ഐശ്യര്യം ഉണ്ടാക്കാനുള്ള ഈ യജ്ഞ പരിപാടി ക്ഷേത്ര പൂജാരിമാരുടെയും ക്ഷേത്ര സേവകരുടെയും ചിരകാലാഭിലാഷം ആയിരുന്നു. കേരളത്തിലെ ആനുകാലിക സാഹചര്യം മുൻനിർത്തി എല്ലാവർക്കും ജ്ഞാനോദയം ഉണ്ടാകുവാനും കൂടിയുള്ള സമർപ്പണമാണ് ഈ കർമ്മ പരിപാടി.
എല്ലാ ഭക്ത ജനങ്ങളുടെയും സവിനയം ഈ യജ്ഞ പരിപാടിയിൽ പങ്കെടുക്കാൻ ഗുരുസ്വാമി പാർത്ഥസാരഥി പിള്ളയും സെക്രട്ടറി ചന്ദ്രൻ പുതിയയും മറ്റു സേവകരും സ്വാഗതം ചെയ്യുന്നു.
ഇന്ത്യയിൽ നിന്നും ഇതിനായി പ്രത്യേകം മുല്ലപ്പൂ എത്തിക്കുന്നതായിരിക്കും. സ്പോൺസര്‍മാര്‍ക്ക് പ്രത്യേക അവസരവും, ഭക്തർക്ക് പ്രത്യേക പരിഗണനയും തദവസരത്തിൽ നൽകുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 914-439-4303.
സ്വാമി ശരണം
ഗുരുസ്വാമി പാർത്ഥസാരഥി പിള്ള