ന്യൂഡൽഹി: വ്യാജവും സത്യവിരുദ്ധവും സംശയാസ്പദവുമായ വാർത്തകൾ പ്രചരിപ്പിച്ച എട്ട് യൂട്യൂബ് ചാനലുകൾ സർക്കാർ നിരോധിച്ചു. പിഐബി വസ്തുതാ പരിശോധന നടത്തി വാർത്ത തെറ്റാണെന്ന് തെളിഞ്ഞതിനു ശേഷമാണ് നിരോധനം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കുക, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) നിരോധിക്കുക തുടങ്ങിയ വ്യാജവാർത്തകൾ പ്രചരിപ്പിച്ച 8 വ്യാജ യൂട്യൂബ് ചാനലുകളാണ് നിരോധിച്ചതെന്ന് സർക്കാർ അറിയിച്ചു.
സച്ച് ദേഖോ, ക്യാപിറ്റൽ ടിവി, കെവിഎസ് ന്യൂസ്, ഗവൺമെന്റ് ബ്ലോഗ്, ഈൺ ടെക് ഇന്ത്യ, എസ്പിഎൻ9 ന്യൂസ്, എജ്യുക്കേഷണൽ ദോസ്ത്, വേൾഡ് ബെസ്റ്റ് ന്യൂസ് എന്നിവയിലെ വീഡിയോകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ‘ഫാക്ട് ചെക്ക്’ ചെയ്തതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 1.7 ദശലക്ഷം വരിക്കാരും 180 ദശലക്ഷം കാഴ്ചക്കാരുമുള്ള വേൾഡ് ബെസ്റ്റ് ന്യൂസ് യൂട്യൂബ് ചാനൽ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
34.3 ലക്ഷത്തിലധികം വരിക്കാരും 23 കോടി ‘കാഴ്ചക്കാരും’ ഉള്ള മറ്റൊരു ചാനലായ എജ്യുക്കേഷണൽ ദോസ്ത് സർക്കാർ പദ്ധതികളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും, 48 ലക്ഷത്തിലധികം വരിക്കാരും 189 കോടി ‘വ്യൂ’കളുമുള്ള SPN9 ന്യൂസ് പ്രധാനമന്ത്രിയെ കുറിച്ചു, നിരവധി കേന്ദ്ര മന്ത്രിമാരെക്കുറിച്ചും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. 4.5 ദശലക്ഷത്തിലധികം വരിക്കാരും 9.4 കോടിയിലധികം ‘വ്യൂകളും’ ഉള്ള സർക്കാർ ബ്ലോഗായ ചാനൽ സർക്കാർ പദ്ധതികളെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.