ദൃക്‌സാക്ഷികളില്ലാത്തതിനാൽ കേസ് ക്രൈംബ്രാഞ്ചിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല് സാഹചര്യത്തെളിവുകളും ഫോറന് സിക് പരിശോധനയും പരിഗണിച്ചാണ് ഷിഹാബിനെ അറസ്റ്റ് ചെയ്തത്.
കൊല്ലം : 30 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് എട്ട് വർഷത്തിന് പിടിയില്‍. പുനലൂർ സ്വദേശി ഷജീറ 2015ലാണ് മുങ്ങിമരിച്ചത്. ഷജീറയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.
2015 ജൂൺ 21 നായിരുന്നു കൊല്ലം സ്വദേശിനി ഷെജീറ മരിച്ചത്. 17ാം തിയതി രാത്രി ബോട്ട് ജെട്ടിയ്ക്ക് സമീപം വെള്ളത്തിൽ വീണ് അബോധാവസ്ഥയിലായ നിലയിൽ ഷെജീറയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്ന് ദിവസം അബോധാവസ്ഥയിൽ ആശുപത്രിയിൽ തുടർന്നു. ഇതിന് ശേഷമായിരുന്നു മരണം. രക്ഷാപ്രവർത്തനത്തിൽ ഷജീറയുടെ ഭർത്താവ് ഷിഹാബ് സഹകരിച്ചില്ലെന്നും വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ആദ്യം എത്തിയപ്പോൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പോലും ശ്രമിച്ചെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. 2017 ൽ ഷജീറയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
നിറം പോരെന്ന് പറഞ്ഞ് ഷജീറയെ ഷിഹാബ് പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. “വിവാഹസമയത്ത് ഷജീറയുടെ വീട്ടുകാര്‍ വെള്ള മാരുതി കാർ ഷിഹാബിന് നല്‍കിയിരുന്നു. തനിക്ക് വെള്ള കാറും കറുത്ത നിറമുള്ള ഭാര്യയും കിട്ടിയെന്ന് ഇയാൾ പറയാറുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കരിമീൻ വാങ്ങാൻ എന്ന പേരിലായിരുന്നു ഷിഹാബ് ഷെജീറയെ കായല്‍ക്കരയിലെത്തിച്ചത്. സ്ഥലം വിജനമാണെന്ന് ഉറപ്പായ ശേഷം കായലിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവത്തിൽ ദൃക്‌സാക്ഷികളോ നേരിട്ടുള്ള തെളിവുകളോ ഉണ്ടായിരുന്നില്ല. പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനയിൽ വെള്ളത്തിലേക്ക് വീഴാനുള്ള യാതൊരു സാദ്ധ്യതയും കണ്ടില്ല. ഇതോടെയായിരുന്നു സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ഷെജീറയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. ഇതും തള്ളിയിട്ടതിന് തെളിവായി. ഇതോടെയായിരുന്നു ഷിഹാബിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിന് ശേഷമായിരുന്നു ഷെജീറ കൊല്ലപ്പെടുന്നത്. വിവാഹ സമയത്ത് 50 പവൻ സ്വർണവും വെളുത്ത കാറും ആയിരുന്നു സ്ത്രീധനം ആയി നൽകിയിരുന്നത്. ഇരുണ്ട നിറം ആയിരുന്നു ഷെജീറയ്ക്ക്. ഇത് പറഞ്ഞ് നിരന്തരം ഇയാൾ ഷെജീറയെ ഉപദ്രവിച്ചിരുന്നു. വീട്ടുകാരെ ഫോൺ ചെയ്യാൻ പോലും സമ്മതിച്ചിരുന്നില്ല എന്നാണ് വിവരം.
ദൃക്‌സാക്ഷികളില്ലാത്തതിനാൽ കേസ് അട്ടിമറിക്കുന്നത് ക്രൈംബ്രാഞ്ചിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല് സാഹചര്യത്തെളിവുകളും ഫോറന്‍സിക് പരിശോധനയും പരിഗണിച്ചാണ് ഷിഹാബിനെ അറസ്റ്റ് ചെയ്തത്.
ഷിഹാബിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷിഹാബിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. മാനസികവും ശാരീരികവുമായ പീഡനങ്ങൾ ചൂണ്ടിക്കാണിച്ച് ആദ്യ ഭാര്യ വേര്‍പിരിഞ്ഞതാണ്.