കോട്ടപ്പടി :പുതിയ കെട്ടിട നിർമ്മാണത്തിന്റെ പേര് പറഞ്ഞ് കാലങ്ങളായി കച്ചവടം ചെയ്ത് വന്നിരുന്ന ചെറുകിട കച്ചവടക്കാരെ കുടിയിറക്കാൻ കാണിച്ച ധൃതി കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മുനിസിപ്പാലിറ്റി കാണിക്കുന്നില്ലായെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മറ്റി കുറ്റപെടുത്തി. ഗ്രൗണ്ടിന്റെ പടിഞ്ഞാറെ ഭാഗത്തെ താൽക്കാലിക ഇരുമ്പ് ഷെഡ്ഡിലേക്ക് കുടിയിരുത്തിയ
കച്ചവടക്കാരന്റെ വാടക കുറച്ച് നൽകാൻ പണി പൂർത്തീകരിക്കാതെ കാലതാമസം വരുത്തിയ മുനിസിപ്പാലിറ്റിക്ക് ബാധ്യതയുണ്ട്. ഒരു വർഷം കൊണ്ട് തന്നെ പണി പൂർത്തീകരിച്ച് തിരിച്ച് നൽകാം എന്ന് പറഞ്ഞ് കുടിയിറക്കിയിട്ട് ഇപ്പോൾ 3 വർഷമായിട്ടും പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നഗരഹൃദയത്തിലുള്ള പണിതീരാത്ത മുനിസിപ്പൽ കെട്ടിടം ഭരണ സമിതിയുടെ ആസൂത്രണ കുറവിന്റെയും, നിരുത്തരവാദിത്വത്തിന്റേയും മകുടോദാഹരണമായെ വിലയിരുത്താനാവൂ.
പണി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് കെട്ടിടം തുറന്ന് കൊടുക്കണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മറ്റി മുനിസിപ്പൽ അധികൃതരോട് ആവശ്യപെടുന്നു. നേരെത്തെ മുനിസിപ്പൽ പ്രസിഡന്റ് പി.പി മുഹമ്മദ് ചെയർമാൻ, മുനിസിപ്പൽ സെക്രട്ടറി എന്നിവർക്ക് വിഷയവുമായി ബന്ധപ്പെട്ട നിവേദനം കൈമാറിയിരുന്നു. യേഗത്തിൽ സമദ് തൂമ്പത്ത്, സലീം.വി, സദറുദ്ദീൻ, ഇർഫാൻ, സൈനുദീൻ,റഷീദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.