ഹൂസ്റ്റൺ, ടെക്സസ്: സ്പ്രിംഗിലെ ഒരു വയലിലേക്ക് പുരുഷനെ വശീകരിച്ച് കൊണ്ടുപോയി MS-13 സംഘത്തിലെ അംഗങ്ങളെ ഉപയോഗിച്ചു് അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്സിൽ 24 കാരിയായ കാർല ജാക്കലിൻ മൊറേൽസ് കുറ്റം ഏറ്റെടുക്കുകയും 30 വർഷത്തെ തടവ് ശിക്ഷക്ക് സമ്മതികുകയും ചെയ്തതായി .ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അനുസരിച്ച്,
2018 ജൂലൈ 29-ന് ജോസ് അൽഫോൻസോ വില്ലാനുവേവയെ കൊലപ്പെടുത്തിയ കേസിൽ ജൂറിയെ തിരഞ്ഞെടുക്കുന്നതിന് തൊട്ടുമുബാണ് കാർല ജാക്കലിൻ മൊറേൽസ് 30 വർഷത്തെ തടവിന് സമ്മതിച്ചത്
വില്ലനുവേവയുടെ ജന്മദിനം ആഘോഷിക്കുന്നതിനു കഞ്ചാവ് വലിക്കാൻ ഒരുമിച്ചു വയലിലേക്കു പോകാമെന്നു പറഞ്ഞാണ് മൊറേൽസു ഇയാളെ കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് ഡിഎ പറയുന്നു.
അവർ വയലിൽ എത്തിയപ്പോൾ, അഞ്ച് സംഘാംഗങ്ങൾ വില്ലനുവേവയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയും ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ വെടിവയ്ക്കുകയും ചെയ്തു.ഒരാഴ്ചയ്ക്ക് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
ജോസ് അൽഫോൻസോ വില്ലാനുവേവയെ പ്രലോഭിപ്പിച്ച് കൊലപ്പെടുത്താൻ ബന്ധപ്പെട്ട: MS-13 സംഘാംഗങ്ങൾ മൊറേൽസിനെ ഉപയോഗിക്കുകയായിരുന്നുവെന്നു അധികൃതർ പറയുന്നു.
2021-ൽ ജാമ്യത്തിൽ ഇരിക്കെ കണങ്കാൽ മോണിറ്റർ മുറിച്ചു മൊറേൽസ് രക്ഷപെട്ടുവെങ്കിലും , വീണ്ടും ഒമ്പത് മാസങ്ങൾക്ക് ശേഷം ഹൂസ്റ്റണിൽ വെച്ച് അവളെ അറസ്റ്റ് ചെയ്തു. ഈ ആഴ്ച വിചാരണയുടെ തലേന്ന്, അവർ ചെയ്തതിന് കുറ്റസമ്മതം നടത്തി,” ഡിഎ പറഞ്ഞു. “ഇത് മുൻകൂട്ടി നിശ്ചയിച്ചതും ആസൂത്രിതവുമായ ആക്രമണമായിരുന്നു, ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിഞ്ഞു.”റോബർട്ട് കുർട്ട്സ് പറഞ്ഞു.
ഹ്യൂസ്റ്റൺ സമൂഹത്തിലുടനീളം ഞെട്ടലും ഭയവും സൃഷ്ടിച്ച ഒരു സംഭവമായിരുന്നു ഏറ്റവും ക്രൂരവും നിന്ദ്യവുമായ രീതിയിൽ നടത്തിയ ഈ കൊലപാതകമെന്നു ,ഡിഎ റോബർട്ട് കുർട്ട്സ് പറഞ്ഞു.