ഇന്റെർറ്റൈൻമെന്റിന്റെ എല്ലാ ചേരുവകളും ഒരു കുടക്കീഴിലാക്കി കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്കെത്താൻ ഇനി പത്തു ദിവസങ്ങൾ ബാക്കി നിൽക്കെ ഗംഭീര പ്രൊമോഷൻ പരിപാടികൾക്ക് തുടക്കമിട്ട് കിംഗ് ഓഫ് കൊത്ത ടീം. ഇന്നലെ ഹൈദരാബാദ് ജെ ആർ സി കൺവെൻഷൻ സെന്ററിൽ നടന്ന പ്രി റിലീസ് ഇവെന്റിൽ റാണാ ദഗുപതി, നാനി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ദുൽഖർ സൽമാൻ, ഷബീർ കല്ലറക്കൽ ,ഐശ്വര്യാ ലക്ഷ്മി, അനിഖ സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിലെത്തിയ ആരാധകരോട് മലയാളത്തിൽ തന്നെ ദുൽഖർ പറഞ്ഞത് “എല്ലാ നാട്ടുകാർക്കും ഒരുപാട് സ്നേഹം,ഇഷ്ടം. ഇരുപത്തി നാലാം തീയതി കറങ്ങി നടക്കാതെ തിയേറ്ററിൽ പോയി സിനിമ കാണണം പ്ലീസ്” ഇപ്രകാരമാണ്. ഹർഷാരവത്തോടെയാണ് ദുൽഖറിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.
തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്തയെന്നും ഈ ചിത്രത്തിൽ ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അതിന്റെ വിജയം ഉണ്ടാകുമെന്നു കരുതുന്നുവെന്നും ദുൽഖർ പറഞ്ഞു. അഭിലാഷ് ജോഷിയുടെയും ജേക്സ് ബിജോയുടെയും പ്രവർത്തനങ്ങളിൽ താൻ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ മുഖ്യാതിഥി ആയെത്തിയ നാനി പറഞ്ഞത് പാൻ ഇന്ത്യൻ ആക്ടർ എന്നതിന്റെ യഥാർത്ഥ നിർവചനം ദുൽഖർ എന്നാണ്. വൈഡ് റിലീസായി ഇറങ്ങുന്ന ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിലേക്കെത്തും.നെറ്റ് ഫ്ലിക്സിൽ പോലീസ് ഇൻസ്പെക്ടർ ആയി ദുൽഖർ അഭിനയിക്കുന്ന ഗൺസ് ആൻഡ് ഗുലാബ്‌സ് ആഗസ്റ്റ് 18 ന് പ്രേക്ഷകരിലേക്കെത്തും.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.