അങ്ങാടിപ്പുറം : വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തിരൂർക്കാട് പാർട്ടി ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. നമ്മുടെ രാജ്യം 77-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്.
രാജ്യത്ത് ജനങ്ങൾക്ക് ഇത് എൻറെ രാജ്യമാണ് എന്ന് അഭിമാനബോധത്തോടെയും അധികാരബോധത്തോടെയും ജീവിക്കാൻ സാധിക്കുമ്പോഴാണ് രാജ്യം സ്വതന്ത്രമാണ് എന്ന് നമുക്ക് പറയാൻ സാധിക്കുക. സ്വാതന്ത്ര്യം അനുഭവിച്ച് അറിയേണ്ടതാണ്.
മനുഷ്യരിലേക്ക് വെറുപ്പ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയം രാജ്യത്ത് അതിഭീകരമായി തുടരുമ്പോൾ ,ചേർന്നുനിൽക്കുന്ന രാഷ്ട്രീയം കൊണ്ട് മാത്രമേ നമുക്ക് ഇതിനെ മറികടക്കാൻ ആവൂ. ഈ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മാനവികതയിൽ വിശ്വസിക്കുന്നമുഴുവൻ മനുഷ്യരും ഒന്നിച്ചു നിന്നെങ്കിൽ മാത്രമാണ് സംഘപരിവാറിന്റെ വംശീയ ഫാസിസത്തിൽ നിന്ന് ഈ രാജ്യത്തെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഈ സ്വാതന്ത്ര്യദിനം അത്തരമൊരു ചേർന്നുനിൽക്കുന്ന രാഷ്ട്രീയ പ്രഖ്യാപനം ആയി മാറട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ അധ്യക്ഷനായിരുന്ന പരിപാടിയിൽ.
പാർട്ടി പഞ്ചായത്ത് സെക്രട്ടറി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മത സാമൂഹിക രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് വൈകിട്ട് 5 മണിക്ക് മുഴുവൻ യൂണിറ്റുകളിലും സ്വാതന്ത്ര്യസംരക്ഷണ സദസ്സ് നടത്തും.
സക്കീർ അരിപ്ര,ഫസൽ തിരൂർക്കാട്, നജിയാ മുഹ്സിൻ, ഹമീദ് കട്ടുപ്പാറ, ഇക്ബാൽ കെ വി, അൻവർ എൻ എം തുടങ്ങിയവർ നേതൃത്വം നൽകി.