തൃശൂർ: കുന്നംകുളം പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ കുന്നംകുളത്തെ ലോഡ്ജിൽ നിന്ന് മയക്കുമരുന്നുമായി രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിലായി. ഇവരില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
കുട്ടനാട് സ്വദേശികളായ ഷഫീഖ് (32), അനസ് (26), ആലപ്പുഴ സ്വദേശി ഷെറിൻ (29), കൊല്ലം ജില്ലയിൽ നിന്നുള്ള സുരഭി (23) എന്നിവരാണ് അറസ്റ്റിലായത്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് വിൽപന നടത്താനാണ് ഇവര്‍ ലഹരി വസ്തുക്കൾ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി കുന്നംകുളത്തെ വിവിധ ലോഡ്ജുകളിൽ താമസിച്ച് നാലുപേരും മയക്കുമരുന്ന് വില്പന നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് മയക്കുമരുന്ന് സപ്ലൈ ചെയ്തവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പിടികൂടിയ നാലു പേരെയും വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.