വടക്കാങ്ങര: സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പ്രദേശത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മത സംഘടന പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിലെ മതേതര സമൂഹം രണ്ടാം സ്വാതന്ത്ര്യ സമരത്തിനായി ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സദസ്സിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി കെ ജാബിർ അധ്യക്ഷത വഹിച്ചു. ഡോ. പി അബൂബക്കർ, ഡോ. അമാനുള്ള വടക്കാങ്ങര, പി വേലായുധൻ, അൻവർ കരുവാട്ടിൽ, സി.പി കുഞ്ഞാലൻ കുട്ടി എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് സി.കെ സുധീർ സ്വാഗതവും സക്കീർ മാസ്റ്റർ നന്ദിയും പറഞ്ഞു.