ബെംഗളൂരു: എയർഹോസ്റ്റസിനെതിരെ ലൈംഗികാതിക്രമം കാണിച്ച മധ്യവയസ്ക്കനെ പോലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മാലിദ്വീപ് സ്വദേശി അക്രം അഹമ്മദ് (51) ആണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാലിദ്വീപിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ എയർഹോസ്റ്റസിനെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. യാത്രയ്ക്കിടെ 33കാരിയായ എയർഹോസ്റ്റസിനോട് ഇയാള്‍ ബിയറും മറ്റും ആവശ്യപ്പെട്ടു. അവ കൊടുക്കാൻ അടുത്തെത്തിയ യുവതിയോട് മോശമായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. സീറ്റിൽ നിന്ന് ഇയാൾ പലപ്പോഴും എഴുന്നേറ്റതായും പരാതിയിൽ പറയുന്നു.
ലാന്‍ഡിങ് സമയത്ത് സീറ്റില്‍ നിന്നെഴുന്നേറ്റ ഇയാളോട് ഇരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം വിളിച്ചുവെന്നും യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ വിമാനം ബെംഗളൂരുവിലെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസ് വിസയിലാണ് ഇയാള്‍ ബെംഗളൂരുവില്‍ എത്തിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ഡിവിഷനിലെ ഡിസിപി ലക്ഷ്മിപ്രസാദ്പറഞ്ഞു.