റിയാദ് : സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്ക ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു. ഇടിയും മിന്നലും ശക്തമായ കാറ്റും, കത്തുന്ന ചൂടിൽ നിന്ന് ആശ്വാസം നൽകി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ മക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെ അങ്കണത്തിലെ കനത്ത പ്ലാസ്റ്റിക് തടസ്സങ്ങളും ക്ലീനറുകളും കാറ്റിൽ പറന്നു പോകുന്നതും മറിഞ്ഞ് വീഴുന്നതും കാണിക്കുന്നു.
മറ്റൊരു വീഡിയോയിൽ ക്ലോക്ക് ടവറിന്റെ മുകളിൽ കനത്ത ഇടിമിന്നല്‍ തട്ടുന്നതും നാല് സെക്കൻഡ് ആകാശത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതും കാണിക്കുന്നുണ്ട്.
ത്വവാഫ് (വിശുദ്ധ കഅബയെ പ്രദക്ഷിണം വയ്ക്കൽ) ചെയ്യുന്നതിനിടയിൽ നിരവധി ആളുകൾ മഴയെ അതിജീവിക്കുന്നതും കാണാം….
ജിദ്ദയിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും കൊടുങ്കാറ്റിനും പേമാരിക്കും സാക്ഷ്യം വഹിച്ചു. ജിദ്ദയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള അസ്ഫാൻ റോഡിൽ കാറ്റിലും കനത്ത മഴയിലും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
ചൊവ്വാഴ്ച, ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നിലവിലുള്ള കാലാവസ്ഥയെ കുറിച്ച് വിശദമായി മുന്നറിയിപ്പ് നൽകി. മദീന, മക്ക, അസീർ, ജസാൻ, അൽ ബാഹ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, നജ്‌റാൻ, തബൂക്ക് മേഖലകളിൽ പൊടിപടലങ്ങൾ ഉയർത്തുന്ന ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ട്. ഹഫർ അൽ-ബാറ്റിൻ, അൽ-സമ്മാൻ, റഫ്ഹ എന്നിവിടങ്ങളിൽ പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, അൽ-സൗദയിൽ 14 ഡിഗ്രി സെൽഷ്യസും ഈർപ്പം 95 ശതമാനമായി ഉയർന്നു.
متداول: أمطار ورياح شديدة في محيط #الحرم_المكي pic.twitter.com/277YH6kXw9
— العربية السعودية (@AlArabiya_KSA) August 22, 2023
فيديو | صاعقة تلامس برج الساعة في مكة المكرمة#الإخبارية pic.twitter.com/mfZjnQa8HY
— قناة الإخبارية (@alekhbariyatv) August 22, 2023