തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 57 ലക്ഷം രൂപയിൽ വീണാ വിജയന്റെ എക്‌സാലോഗിക് കമ്പനി നികുതി അടച്ചത് 45 ലക്ഷം രൂപ മാത്രമെന്ന് ജിഎസ്ടി വകുപ്പ്. എന്നാൽ, ബാക്കിയുള്ള ഇടപാടുകളുടെ നികുതി രേഖകൾ സംബന്ധിച്ച് വ്യക്തതയില്ല. 2017 ഓഗസ്റ്റിനും 2018 ഒക്ടോബറിനും ഇടയിൽ 14 ഇൻവോയ്സുകളിൽ നിന്ന് 8,10,000 രൂപ ഐജിഎസ്ടി അടച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ സെർവറിലെ രേഖകൾ കാണിക്കുന്നു.
ആദായ നികുതി വകുപ്പ് ആദായനികുതി തർക്ക പരിഹാര ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 57 ലക്ഷം രൂപ എക്‌സലോജിക്കിനും ഒരു കോടി 15 ലക്ഷം രൂപ വീണയ്ക്കും സിഎംആർഎൽ അക്കൗണ്ടിൽ നിന്ന് കൈമാറി. ഇടപാടിന്റെ ആദ്യഘട്ടത്തിൽ, കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് എക്‌സലോജിക്കിന്റെ നികുതി അടച്ച രേഖകൾ പുറത്തുവന്നത്.
45 ലക്ഷം രൂപയും ഇതിന്‍റെ 18 ശതമാനം നികുതിയുമടക്കം 53,10,000 എക്‌സാലോജിക്കിന് സിഎംആര്‍എല്‍ നല്‍കി. ഇന്‍വോയ്‌സ് പ്രകാരമുള്ള നികുതി തുകയായ 8,10,000 രൂപ എക്‌സാലോജിക് ഐജിഎസ്‌ടി അടച്ചു. ഈ രേഖകള്‍ സിഎംആര്‍എല്ലിന്‍റെ 2 ബി ഫോമിലുമുണ്ട്. അതായത് 45 ലക്ഷം രൂപയുടെ 18 ശതമാനം നികുതിയടച്ച രേഖകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
വീണയ്ക്കും എക്‌സാലോജിക്കിനും നല്‍കിയ പണം ഐടി സേവനത്തിനുള്ള പ്രതിഫലമാണെങ്കില്‍ ഒരു കോടി 72 ലക്ഷത്തിന്‍റെ നികുതിയായി 31 ലക്ഷത്തോളം രൂപയാണ് അടയ്‌ക്കേണ്ടിവരിക. എന്നാല്‍, ആ തുക അടച്ചതിന്‍റെ രേഖകള്‍ ജിഎസ്‌ടി സെര്‍വറില്‍ ലഭ്യമല്ലെന്നാണ് സൂചന. സിഎംആര്‍എല്ലില്‍ നിന്നും വീണയ്ക്കും കമ്പനിക്കും ലഭിച്ച പണത്തിന്‍റെ ഐജിഎസ്‌ടി അടച്ചിട്ടുണ്ടോയെന്ന് നികുതി സെക്രട്ടറിയും ജിഎസ്‌ടി കമ്മിഷണറേറ്റും പരിശോധിച്ചുവരികയാണ്.
മാത്യു കുഴൽനാടൻ എം.എൽ.എയാണ് വീണ വിജയൻ നികുതി വെട്ടിച്ചെന്ന ആരോപണം പത്രസമ്മേളനത്തിൽ ഉന്നയിച്ചത്. കരിമണൽ കമ്പനിയിൽ നിന്ന് വാങ്ങിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നും അല്ലാത്തപക്ഷം അതിന്റെ രേഖകൾ പുറത്തുവിടണമെന്നുമായിരുന്നു കുഴൽനാടന്റെ വെല്ലുവിളി. ഇതേത്തുടർന്നാണ് ജിഎസ്ടി കമ്മിഷണറേറ്റ് അന്വേഷണം ആരംഭിച്ചത്. മാത്യു കുഴൽനാടൻ ധനമന്ത്രി കെ എൻ ബാലഗോപാലിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കമ്മിഷണറേറ്റിന്റെ നടപടി.
ഭീമൻ രഘു പറഞ്ഞത് തന്നെ ശരി
ഏതാ ഈ മഞ്ഞ പത്രം?!
അല്ല കിട്ടിയത് മുഴുവനങ്ങ് അടച്ചേക്കാ. സമാധാനമാവുമല്ലോ.
വ്യാജരേഖ
Madhusudanan Nair 31 ലക്ഷം അടച്ചാൽ മതിയെന്ന് ഇത് റിപ്പോർട്ട് ചെയ്ത മൈത പറയുന്നു അവർ 45 ലക്ഷം അടച്ചുവെന്നും ആ പൂ മൈത തന്നെ പറയുന്നു.പിന്നെ എവിടെയാ ടാ വ്യാജരേഖ
പോ മരപ്പൊട്ടാ…. 1കോടി 72 ലക്ഷം രൂപയുടെ 18% tax ആണ് 31 ലക്ഷം രൂപ. അതാണ് നിയമപ്രകാരം അടക്കേണ്ടത്….
എന്നാൽ ആകെ 45 ലക്ഷം രൂപയുടെ 18% tax ആയ 8 ലക്ഷത്തി പതിനായിരം മാത്രമാണ് tax aayi അടച്ചത് … ബാക്കിയുള്ള ഒരു കോടി 27 ലക്ഷം രൂപയുടെ tax അടച്ചിട്ടില്ല എന്ന് മാത്രമല്ല കിടുക്കാറ്റ്ഗാ സർവീസിനാണ് ഇത്രയും പൈസ വീണ കൈപ്പറ്റിയത്.
No problem najamaku shondamayi kodadi undallo penende varan
Kaikkooli…vangiyittu.nikuthi.adachal.mathiyo
ഒന്നും മനസിലായില്ല…. വാക്കാൽ പറഞ്ഞാൽ പോരല്ലോ.. തെളിവ് വേണ്ടേ… അങ്ങനെ ആണെങ്കിൽ പിണറായി എന്തൊക്കെ പറഞ്ഞേക്കുന്നെ… തൊലിച്ചു വെച്ച സാധനത്തിന്റെ ഇടയിലൂടെ നടന്നു… എന്നൊക്കെ… തെളിവ് ഇല്ലല്ലോ
GST യായി 45 ലക്ഷം രൂപ വീണ അടച്ചൊ…? അതൊ GST യായി 45 ലക്ഷം രൂപക്കുള്ള GST അടച്ചെന്നാണൊ ? ഇതിൽ ഏതാണ് ശരിയെന്ന് പറയണം …. അതല്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ Post ഇടരുത്
ബാക്കി അപ്പം ഗോവിന്ദൻ (അപ്പം വിറ്റ കാശ് ) GST യിലേക്ക് Gpay ചെയ്തന്നാണ് പറയപ്പെടുന്നത്. അത് അക്കൗണ്ടിൽ വരവ് വെച്ചു കാണില്ല എന്നാണ് തോന്നുന്നത്. കാരണം എല്ലാം അടച്ചെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞിരിക്കുന്നല്ലോ.
ബാങ്ക് വഴി നടത്തിയ എല്ലാ പണമിടപാടിൽ നികുതി വെട്ടിച്ചുവെന്ന് പറഞ്ഞാൽ മന്മാർ വിശ്വസിക്കും.
അപ്പോ gst പറ്റിക്കൽ അണ്
‘നമ്മുടെ പൊലീസുകാരിൽ ഭൂരിപക്ഷവും സത്യസന്ധരാണ്. പക്ഷേ അവർക്ക് ജോലി ചെയ്യാൻ സാഹചര്യമില്ല, പാർട്ടി ഓഫീസിൽ നിന്നുള്ള ഉത്തരവനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത്’, തുടർഭരണം വരുത്തിവച്ച വിനയാണ് ഇപ്പോൾ കാണുന്നതെന്ന് അഡ്വ ജയശങ്കർ
#adjayasankar #keralapolice
https://www.facebook.com/100064415690622/posts/705712524919264/?mibextid=Nif5oz
എല്ലാത്തിനും പണി വരാൻ പോകുന്നതേയുള്ളൂ അടി കിട്ടിയ അവന് ഓർമ്മയുണ്ടാകുമില്ലേ