കോഴിക്കോട്: 60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതിയെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. എയർ കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 1,112 ഗ്രാം സ്വർണമാണ് യുവതിയില്‍ നിന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയൂർ സ്വദേശിനി ഷംല അബ്ദുൾകരീമിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എസ്ജി 42 വിമാനത്തിലാണ് ഷംല കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. അടിവസ്ത്രത്തിലായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചു വെച്ചത്. പരിശോധനയിൽ 1,112 ഗ്രാം സ്വർണ്ണം കണ്ടെത്തി. ഇതിന് ഏകദേശം 60 ലക്ഷം രൂപ വിലവരും. സംഭവത്തിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാന്‍ കസ്റ്റംസ് അധികൃതർ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടിവസ്ത്രത്തിൽ ഒന്നും അല്ല അവിടുന്ന് അരകിലോമിറ്റർ കൂടെ പോകാനുണ്ട്.. തയിലാന്റ് ഗുഹയിൽ ആകാനാണ് സാത്യത… അവിടെ സമഗ്ര അന്വേഷണം കൊറേ ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്