വിശുദ്ധ അൽഫോൻസാമ്മയുടെ പ്രാർത്ഥന ജീവിതം നമ്മുക്ക് മാതൃക ആയിരിക്കട്ടെയെന്നും, ഈ വിശുദ്ധയുടെ അനുഗ്രഹം ഇടവകയിലെ എല്ലാ കുടംബങ്ങളും ഉണ്ടായിരിക്കട്ടെ എന്ന് അദ്ദേഹം പ്രസംഗമദ്ധ്യേ ആശംശിച്ചു. ഭരണങ്ങാനം സ്കൂളിൽ പഠിച്ചിരുന്ന കാലത്തു പലതവണ അൽഫോൻസാമ്മയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ച ശ്രീ. അച്ചാമ്മ അഗസ്റ്റിന്റെ സാന്നിധ്യം ആഘോഷങ്ങൾക്ക് മികവേകി.
ഇടവകങ്ങളായ ടോണിയുടെയും സുമിയുടെയും അമ്മച്ചിയാണ് 90 വയസ്സ് പൂർത്തിയാക്കിയ ശ്രീ. അച്ചാമ്മ അഗസ്റ്റിൻ . അച്ചാമ്മ ആന്റിയുടെ സഹോദരി സിസ്റ്റർ മേരി മേഴ്‌സി മൂക്കൻതോട്ടം അൽഫോൻസാമ്മയുടെ കൂടെ അതെ മഠത്തിൽ ആണ് താമസിച്ചിരുന്നത്. തന്റെ ഓർമ്മയിലുള്ള അനുഭവങ്ങൾ അച്ചാമ്മ ആന്റി ഇടവകജനങ്ങളും ആയി പങ്കു വെയ്ക്കുകയുണ്ടായി.
ആഘോഷമായ പാട്ടുകുർബാനക്കു ശേഷം അൽഫോൻസാ കൂട്ടായ്മയുടെ നേതൃത്വത്തിൽ കലാപരിപാടി ആഘോഷങ്ങൾ നടന്നു. കൂട്ടായ്മ കോർഡിനേറ്റർസ് ആയ സജിത്ത് തോപ്പിൽ, കവിത മിഥുൻ എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചത്. അതിനു ശേഷം സ്നേഹ വിരുന്നോടു കൂടി ആഘോഷങ്ങൾ സമാപിച്ചു.
റിപ്പോർട്ട് തയ്യാറാക്കിയത്: റോണി തോമസ്