ചിങ്ങം : ഇന്ന് സമ്മിശ്രഫലങ്ങൾ ഉള്ള ഒരു ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ അസ്വാരസ്യമുണ്ടാകാം. ദേഷ്യം നിയന്ത്രിക്കണം. പ്രശ്നങ്ങൾ ക്ഷമയോടെ പരിഹരിക്കുക.
കന്നി : പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. കഠിനാധ്വാനം ചെയ്യുന്നവർ ആത്മാഭിമാനത്തിന് കോട്ടം വരുത്താൻ ആർക്കും അവസരം നൽകാതിരിക്കുക.
തുലാം : ഇന്നത്തെ ദിവസം അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ യുക്തിസഹവും ന്യായയുക്തവുമായ രീതിയിൽ പ്രവർത്തിക്കുക.
വൃശ്ചികം : ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ഉണ്ടാകും.
ധനു : വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് പല പ്രശ്നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ബുദ്ധമുട്ടുകൾ നേരിടാം. മാനസികമായി സുഖകരമായിരിക്കില്ല. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും തൃപ്തികരമായിരിക്കുകയില്ല.
മകരം : ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണ്. സുഹൃത്തുക്കളില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കാം. യാത്രകൾക്ക് സാധ്യതയുണ്ട്. വ്യാപാരത്തിൽ അഭിവൃദ്ധി നേടും.
കുംഭം : മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ല പ്രകടനം കാഴ്ചവെക്കുകയും അതിൽ അഭിനന്ദിക്കപ്പെടുകയും ചെയ്യും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.
മീനം : മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. അനാവശ്യമായ പ്രതികൂല ചിന്തകൾ മനസിൽ അസ്വസ്ഥത ഉണ്ടാക്കും. വിമര്‍ശകരും എതിരാളികളുമായി വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം.
മേടം : ഇന്നത്തെ ദിവസം വാക്കിലും പെരുമാറ്റത്തിലും ശ്രദ്ധചെലുത്തേണ്ടതുണ്ട്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഢമായ വിഷയങ്ങള്‍ ആകര്‍ഷിച്ചേക്കാം. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ഈ ദിവസം സമ്മിശ്രഫലങ്ങളായിരിക്കും.
ഇടവം : ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. വിദൂര സ്ഥലങ്ങളിലില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യജീവിതം തൃപ്തികരം. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.
മിഥുനം : ഈ രാശിക്കാർക്ക് മികച്ച ദിവസമാണ്. നിങ്ങള്‍ക്ക് പേരും പ്രശസ്തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. പണച്ചെലവുണ്ടാകാം. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും.
കര്‍ക്കടകം : ആലസ്യം അനുഭവപ്പെടുന്ന ദിവസമായിരിക്കും. പല പ്രശ്നങ്ങളും നേരിടേണ്ടിവരാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങനെ സംസാരിക്കുന്നു എന്നതിലും ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെക്കുക.