ന്യൂഡൽഹി: സിറ്റിംഗ് എംഎൽഎയുടെ മകനും ബലാത്സംഗക്കേസ് പ്രതിയുമായ ദീപക് ലാലിന് ജാമ്യം അനുവദിച്ച രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പ്രതിയായ ദീപക് എംഎൽഎ ജോഹാരി ലാലിന്റെ മകനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
“പ്രതിയായ ദീപക് സിറ്റിംഗ് എം.എൽ.എ.യുടെ മകനാണെന്നത്, കേസിന്റെ നടപടികൾ വൈകിപ്പിക്കുന്നതിന് മാത്രമല്ല, അന്വേഷണത്തിനിടയിൽ നൽകിയ മൊഴികളിൽ നിന്ന് പിന്മാറാൻ സാക്ഷികളെ സമ്മർദ്ദത്തിലാക്കാനും അല്ലെങ്കിൽ ഭീഷണി ഉയർത്താനും അയാൾ ചെലുത്തുന്ന ആധിപത്യ സ്വാധീനം വെളിപ്പെടുത്തും. കുറ്റാരോപിതന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതിന് അവരെ പ്രതിയാക്കുന്നതിൽ നിന്ന്, അല്ലെങ്കിൽ അവന്റെ നിർദ്ദേശങ്ങൾക്കനുസൃതമായി മൊഴി നൽകാൻ അവരെ പ്രേരിപ്പിക്കുന്നതിൽ നിന്നും അല്ലെങ്കിൽ പ്രതിയുടെ വാദത്തിന് സഹായിക്കുന്നതിൽ നിന്നും,” സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 3 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
ഏപ്രിൽ ആറിന് രാജസ്ഥാൻ ഹൈക്കോടതി സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
വീഡിയോ നിർമ്മിക്കുമെന്ന് ഭീഷണി
രാജസ്ഥാനിലെ ദൗസ ജില്ലയിലെ മന്ദാവാറിൽ വെച്ചാണ് 15 വയസുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. 2022 മാർച്ചിൽ കൂട്ടബലാത്സംഗം, കുറ്റകൃത്യത്തിന്റെ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിവ ആരോപിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പോക്‌സോ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 66 ഡി പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.