ലഡാക്ക്: വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രാഹുൽ ഗാന്ധി വീണ്ടും രംഗത്തെത്തി. ഒരിഞ്ച് ഭൂമി പോലും ആരോ കൈയേറിയെന്ന് പറയുന്നത് കള്ളമാണെന്നും ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റർ ഭൂമി ചൈന കൈയേറിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചൈന ഇന്ത്യയുടെ ഭൂമി കൈക്കലാക്കിയെന്ന് ലഡാക്കിൽ എല്ലാവർക്കും അറിയാമെന്നും, എന്നാല്‍ പ്രധാനമന്ത്രി അതേക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കില്‍ പര്യടനം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
അതിർത്തിയിൽ യുദ്ധം ഉണ്ടായപ്പോഴെല്ലാം നിങ്ങൾ ഒരേ സ്വരത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നുവെന്ന് രാഹുൽ ഗാന്ധി കാർഗിൽ ജനതയെ പ്രശംസിച്ചു. നിങ്ങൾ ഇത് ഒന്നല്ല, പല അവസരങ്ങളിലും ചെയ്തു. ജനുവരി 30 ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ച ഭാരത് ജോഡോ യാത്രയെ പരാമർശിച്ച്, വിദ്വേഷം ഇല്ലാതാക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഞങ്ങൾ മുദ്രാവാക്യം വിളിച്ച് സ്നേഹം പ്രചരിപ്പിച്ച് ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചു. ഇത് നിങ്ങളുടെ ചിന്തയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ഇത് കണ്ടു. യാത്ര ശ്രീനഗറിൽ അവസാനിക്കേണ്ടതല്ലെന്നും യാത്ര ലഡാക്കിലേക്ക് വരേണ്ടതായിരുന്നുവെന്നും, എന്നാൽ ആ സമയത്ത് മഞ്ഞുകാലമായിരുന്നുവെന്നും കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നുവെന്നും ഇവിടെ വരരുതെന്ന് ഭരണകൂടം പോലും ഞങ്ങളോട് നിർദ്ദേശിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷമാണ് ഞങ്ങൾ സമ്മതിച്ചത്. എന്നാൽ, ലഡാക്കിൽ എത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, ഞങ്ങൾ ഒരു ചുവടുവെച്ചു, ഞാൻ ലഡാക്കിന്റെ എല്ലാ കോണുകളിലും പോയി, കാൽനടയായല്ല, ബൈക്കിലാണ്, രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “അദ്ദേഹത്തിന്റെ മൻ കി ബാത്തിനെക്കുറിച്ച് സംസാരിക്കുന്ന മറ്റൊരു നേതാവുണ്ട്, പക്ഷേ നിങ്ങളുടെ ഹൃദയം കേൾക്കണമെന്ന് ഞാൻ വിചാരിച്ചു. ഒരു കാര്യം വ്യക്തമാണ്, മഹാത്മാ ഗാന്ധിജിയുടെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രം ലഡാക്കിലെ ജനങ്ങളുടെ രക്തത്തിലും ഡിഎൻഎയിലും ഉണ്ട്,” അദ്ദേഹം പറഞ്ഞു.
“ലഡാക്ക് മേഖലയുടെ എല്ലാ കോണുകളിലും ഞാന്‍ പോയി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു വന്ന് ജോലി ചെയ്യുന്ന നിരവധി പേരെ കണ്ടു. എല്ലാവരും പറഞ്ഞു, തങ്ങൾ വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണെന്ന്. എന്നാൽ, ലഡാക്ക് തങ്ങളുടെ രണ്ടാമത്തെ വീടാണെന്ന് അവർക്ക് തോന്നുന്നു. ഞങ്ങൾക്ക് ഇവിടെ എന്ത് ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും ലഡാക്കിലെ ജനങ്ങൾ ഞങ്ങളെ സഹായിക്കുമെന്നും എന്തെങ്കിലും സഹായത്തിനായി അവരുടെ അടുത്തേക്ക് പോകുമ്പോൾ അവർ ഞങ്ങളെ സഹായിക്കുമെന്നും അവര്‍ പറഞ്ഞു,” രാഹുൽ ഗാന്ധി പറഞ്ഞു. അത് നിങ്ങളുടെ ഡിഎൻഎയിൽ ഉണ്ട്. നിങ്ങൾ ബഹുമാനത്തോടെയാണ് ജീവിക്കുന്നത്, വിദ്വേഷമല്ല, കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമാണ് നിങ്ങളുടെ ഹൃദയത്തിലുള്ളത്, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ പ്രാതിനിധ്യവും ശബ്ദവും പ്രാദേശിക ഭരണ നേതാക്കള്‍ അടിച്ചമർത്തുകയാണെന്ന് നിങ്ങൾ എല്ലാവരും എന്നോട് പറഞ്ഞു. നിങ്ങൾ ഒരു കേന്ദ്ര ഭരണ പ്രദേശമായി, പക്ഷേ നിങ്ങൾക്ക് അവകാശങ്ങൾ ലഭിക്കുന്നില്ല എന്ന് ലേ, ലഡാക്ക് മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങൾക്ക് വാഗ്ദാനം ചെയ്ത തൊഴിൽ വ്യാജമാണെന്നും, ലഡാക്കിലെ ഏതെങ്കിലും യുവാക്കളോട് ചോദിച്ചാല്‍ ലഡാക്ക് തൊഴിലില്ലായ്മയുടെ കേന്ദ്രമാണെന്ന് അവർ പറയുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മേഖലയിലെ മോശം മൊബൈൽ കണക്റ്റിവിറ്റിയും നിങ്ങൾ എടുത്തുകാണിച്ചു. പ്രാദേശിക വിമാനത്താവളത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ലഡാക്കിലെ ആളുകളും തന്നോട് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ വിമാനങ്ങളൊന്നും ഇവിടെ വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിൽ ധാരാളം പ്രകൃതി വിഭവങ്ങൾ ഉണ്ടെന്നും 21-ാം നൂറ്റാണ്ടിൽ നമ്മൾ സൗരോർജ്ജത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ലഡാക്കിൽ സൗരോർജ്ജത്തിന് ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കാർക്ക് ഇത് അറിയാമെന്നും നിങ്ങൾക്ക് പ്രാതിനിധ്യം ലഭിച്ചാൽ നിങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ കഴിയില്ലെന്ന് അവർ മനസ്സിലാക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. നിങ്ങളുടെ ഭൂമി തട്ടിയെടുക്കാൻ ബിജെപിക്കാർ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിന്റെ അപ്പൂപ്പൻ കൊടുത്തതാണ് പൊട്ടാ.